ട്രിപ്പിൾ ജമ്പിൽ എൽദോസ് പോളിന് സ്വർണം; അബ്ദുല്ലക്ക് വെള്ളി; ചരിത്രനേട്ടവുമായി മലയാളി താരങ്ങൾ

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരങ്ങൾ. ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടിയാണ് മലയാളി താരങ്ങൾ ചരിത്രം കുറിച്ചത്. എൽദോസ് പോൾ സ്വർണം സ്വന്തമാക്കി. ഗെയിംസിൽ ഇന്ത്യയുടെ 16ാം സ്വർണമാണിത്.മലയാളി താരമായ അബ്ദുല്ല അബൂബക്കറിനാണ് വെള്ളി. ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ട്രിപ്പിൾ ജമ്പിൽ മലയാളി താരം സ്വർണം നേടുന്നത്. 17. 03 മീറ്റർ ദൂരം താണ്ടിയാണ് എൽദോസ് സ്വർണക്കുതിപ്പ് നടത്തിയത്. അബ്ദുല്ല 17.02 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി. പ്രവീൺ ചിത്രവേൽ നാലാംസ്ഥാനത്തെത്തി.  മൂന്നാം […]

Continue Reading

ദുരിതാശ്വാസ ക്യാമ്പിൽ പതിനഞ്ചുകാരനെ ലൈംഗിക വിധേയനാക്കാൻ ശ്രമിച്ചയാൾ വൈക്കത്ത് പിടിയിൽ

വൈക്കം. ദുരിതാശ്വാസ ക്യാമ്പിൽ മാനസിക വെല്ലുവിളി നേരിടുന്ന 15 കാരനെ ലൈംഗികതയ്ക്ക് വിധേയനാക്കാൻ ശ്രമിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു. വൈക്കം മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന 15 കാരന്‍റെ സഹോദരി, സഹോദരനെ മുതിർന്ന ഒരാൾ ഉപദ്രവിക്കുന്നതായി ക്യാമ്പിലുണ്ടായിരുന്നവരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ക്യാമ്പിലുണ്ടായിരുന്നവർ സഹോദരിയുടെ പരാതി തലയോലപറമ്പ് പൊലിസിനെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറവൻതുരുത്ത് വാലയിൽ കോളനിയിൽ ബിജു ( […]

Continue Reading

സമുദ്ര നിരീക്ഷണ ദൗത്യം പൂര്‍ത്തിയാക്കി അഞ്ചു വനിതകള്‍; ചരിത്രം കുറിച്ച് ഇന്ത്യന്‍ നാവിക സേന

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ നേട്ടങ്ങളിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി പതിച്ചിരിക്കുകയാണ് അഞ്ചു വനിതകള്‍. വടക്കന്‍ അറബിക്കടലിലൂടെ ഡോര്‍നിയര്‍ 228 എയര്‍ക്രാഫ്റ്റില്‍ സമുദ്ര നിരീക്ഷണ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയാണ് വനിതകള്‍ ചരിത്രം കുറിച്ചത്.  ഇന്ത്യന്‍ നാവികസേനയുടെ സമുദ്ര നിരീക്ഷണദൗത്യം പൂര്‍ത്തിയാക്കിയ ആദ്യ വനിതാ സംഘമെന്ന നേട്ടവും ഇവര്‍ക്ക് സ്വന്തം. ഗുജറാത്തിലെ പോര്‍ബന്ദറിലെ നേവല്‍ എയര്‍ എന്‍ക്ലേവിലുളള ഇന്ത്യന്‍ നാവല്‍ എയര്‍ സ്‌ക്വാഡ്രോണ്‍ 314(I.N.A.S 314) ലെ അംഗങ്ങളാണ് ഇവര്‍ അഞ്ചുപേരും. വിമാനത്തിന്റെ ക്യാപ്റ്റന്‍ ലഫ്. കമാന്‍ഡര്‍ ആഞ്ചല്‍ […]

Continue Reading

ദുര്‍മന്ത്രവാദം നടത്തി അഞ്ച് വയസ്സുള്ള മകളെ അടിച്ചുകൊന്നു, വീഡിയോ പകര്‍ത്തി, ഓടി രക്ഷപ്പെട്ട പ്രതികൾ പിടിയിൽ

നാഗ്പൂർ (മഹാരാഷ്ട്ര) : ദുര്‍മന്ത്രവാദത്തിന്റെ പേരിൽ അഞ്ച് വയസ്സുള്ള മകളെ അടിച്ചുകൊന്ന് രക്ഷിതാക്കൾ. നാഗ്പൂരിലാണ് ദുഷ്ട ശക്തികളെ തുരത്താനെന്ന് പേരിൽ ദുര്‍മന്ത്രവാദം നടത്തി ഇതിനിടയിൽ മകളെ അടിച്ചുകൊന്നത്. പൂജയുടെ ഭാഗമായി അടിയേറ്റ കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് സിദ്ധാർത്ഥ് ചിംനെ (45), അമ്മ രഞ്ജന (42), അമ്മായി പ്രിയ ബൻസോദ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം.  യൂട്യൂബിൽ പ്രാദേശിക വാർത്താ ചാനൽ നടത്തുന്ന സുഭാഷ് നഗർ നിവാസിയായ ചിമ്‌നെ, […]

Continue Reading

ലോകത്തെ കിടുക്കിയ വില്ലൻ വീണ്ടും; ‘ജോക്കർ’ രണ്ടാം ഭാ​ഗം റിലീസ് പ്രഖ്യാപിച്ചു

2019ൽ തിയറ്ററുകളിൽ എത്തി ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്കിടയിൽ വലിയ ചര്‍ച്ചയായ ഹോളിവുഡ് സിനിമയാണ് ജോക്കര്‍(Joker). ആ​ഗോള ബോക്സ് ഓഫീസുകളിൽ‌ നിന്നായി ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന വിവരം കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വിവരമാണ് പുറത്തുവരുന്നത്.  ജോക്കർ: ഫോളി എ ഡ്യൂക്സ്(Joker: Folie a Deux) എന്നാണ് രണ്ടാം ഭ​ഗത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രം  2024ൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ആ വർഷം ഒക്ടോബർ നാലാം തീയതിയാകും റിലീസ് […]

Continue Reading

ന്യൂനമർദ്ദം, പടിഞ്ഞാറൻ കാറ്റ്; സംസ്ഥാനത്ത് ഇന്നും മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിലും വടക്കൻ കേരളത്തിൽ മഴ തുടരും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്‌, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. തീവ്രമഴ മുന്നറിയിപ്പുകളില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങലിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം. […]

Continue Reading

നാല് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; മക്കൾ മരിച്ചു, അമ്മ രക്ഷപ്പെട്ടു

ജയ്പുർ: കുടുംബ വഴക്കിനെ തുടർന്ന് രാജസ്ഥാനിൽ നാല് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. സംഭവത്തിൽ നാല് കുട്ടികളും മരിച്ചു. യുവതി രക്ഷപ്പെട്ടു. രാജസ്ഥാനിലെ അജ്മേർ ജില്ലയിലാണ് സംഭവം. മതിയ (32) എന്ന യുവതിയാണ് തന്റെ മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയത്. കോമൾ (4), റിങ്കു (3), രജ്‌വീർ (22 മാസം), ദേവ്‌രാജ് (ഒരുമാസം) എന്നിവരാണ് മരിച്ചത്. കുട്ടികളെയും അമ്മയെയും പുറത്തെടുത്തെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. അമ്മയെയും മുതിർന്ന മൂന്ന് കുട്ടികളെയും വെള്ളിയാഴ്ച രാത്രി തന്നെ പുറത്തെടുത്തു. ഒരു മാസം പ്രായമായ […]

Continue Reading

റോഡിന് കുറുകെ കൂറ്റൻ കുഴി; സ്കൂട്ടർ വീണ് രണ്ടായി മുറിഞ്ഞു

കോഴിക്കോട്: ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനം രണ്ടായി മുറിഞ്ഞു. കോഴിക്കോട് പന്തീരാങ്കാവിന് സമീപമാണ് അപകടം. വാഹനത്തിന്റെ ഫോർക്ക് തകർന്ന് മുൻചക്രം വേറിട്ട നിലയിലാണ്. പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം അൻസാറിന്റെ വാഹനമാണ് രണ്ടായി മുറിഞ്ഞത്. അസിം അൻസാർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽ മറ്റൊരു ബൈക്കിനും കേടുപാട് പറ്റിയിട്ടുണ്ട്. റോഡിനു കുറുകെയുള്ള ഈ കിടങ്ങിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു. ബൈപ്പാസിൽ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയ […]

Continue Reading