സുല്‍ത്താന്‍ ബത്തേരിയില്‍ പൂകൃഷി ആരംഭിച്ചു
ഓണത്തിനോടനുബന്ധിച്ച് നഗരത്തിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും ഹരിത കര്‍മ്മ സേനയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ബത്തേരിയില്‍ പൂകൃഷിയൊരുക്കാന്‍ സുല്‍ത്താന്‍ബത്തേരി നഗരസഭയും ഹരിതകര്‍മ്മസേനയും തയ്യാറെടുക്കുന്നു. ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായാണ് നഗരത്തില്‍ രണ്ട് ഏക്കറോളം സ്ഥലത്ത് തൈകള്‍ നട്ടത്. നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് തൈകള്‍ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തിന് ബത്തേരി നഗരസഭയുടെ സന്തോഷ സംസ്‌കാരം ജനങ്ങളിലേക്ക് എത്തിക്കുകയും അതോടൊപ്പം ഹരിത കര്‍മ്മ സേനയുടെ വരുമാനം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് നഗരസഭാ […]
Continue Reading