‘സുസ്ഥിര എടവക’ മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു
എടവക: എടവക ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസനം ലക്ഷ്യമാക്കി ഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെ,ജില്ലാ ടൗൺ പ്ലാനറുടെ സഹകരണത്തിൽ ജി ഐ എസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. ഇതിൻറെ ഭാഗമായുള്ള വികസന സെമിനാർ പഞ്ചായത്ത് സ്വരാജ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച് ബി പ്രദീപിൻറെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. […]
Continue Reading