തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗ്ലൗസും, ബൂട്ടും അനുവദിക്കണം

പടിഞ്ഞാറത്തറ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടിയന്തിരമായി ഗ്ലൗസും, ബൂട്ടും അനുവദിച്ചുനൽകണമെന്ന് NREG വർക്കേഴ്സ് യൂണിയൻ പടിഞ്ഞാറത്തറ പഞ്ചായത്ത് സമ്മേളനംആവശ്യപ്പെട്ടു.മഴക്കാല പൂർവ രോഗങ്ങൾ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടി ഗ്ലൗസും ബൂട്ടും മഴക്കൊട്ട് ഉൾപ്പെടെയുള്ള അവശ്യ സമഗ്രഹികൾ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് NREG വർക്കേഴ്സ് യൂണിയൻ പടിഞ്ഞാറത്തറ പഞ്ചായത്ത്‌ സമ്മേളനം ആവശ്യപ്പെട്ടു. പടിഞ്ഞാറത്തറ സാംസ്‌കാരിക നിലയത്തിൽ വച്ചു നടന്ന സമ്മേളനത്തിൽ ഷീന രാജേഷിനെ പ്രസിഡണ്ട്‌ ആയും എസ് പ്രഭാകരനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

Continue Reading

സമഗ്ര ദേവസ്വം ബിൽ നിയമമാക്കണം

മാനന്തവാടി: മലബാർ ദേവാസ്വ നിയമ പരിഷ്ക്കരണ ബിൽ വരുന്ന നിയമസഭ സമ്മേളനത്തിൽ പാസാക്കണമെന്നും, തടഞ്ഞുവെച്ച ശമ്പള പരിഷ്ക്കരണം പുനർസ്ഥാപിക്കണമെന്നും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ citu വയനാട് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പി. ട്ടി. രവീന്ദ്രൻ നഗറിൽ (മാനന്തവാടി മിൽക്ക് സോസൈറ്റി ഹാൾ)citu ജില്ലാ സെക്രട്ടറി വി വി ബേബി ഉത്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ അദ്ധ്യക്ഷൻ ആയി, എ മുരളീധരൻ രക്തസാക്ഷി പ്രമേയവും, ഗോപിനാഥൻ തൃശ്ശിലേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ജനറൽ […]

Continue Reading

എയര്‍ഗണ്‍ വെടിവെപ്പ്; പരിക്കേറ്റവരെ മന്ത്രി സന്ദര്‍ശിച്ചു

കമ്പളക്കാട് മലങ്കര കോളനിയില്‍ യുവാവ് 3 കോളനിവാസികളെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ പരിക്കുപറ്റിയവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പരിക്കേറ്റ് മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരെ മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. പരിക്കു പറ്റിയവര്‍ക്ക് എല്ലാവിധ ചികിത്സയും ഉറപ്പാക്കാന്‍ മന്ത്രി ഡി.എം.ഒക്ക് നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവരുടെ ചികിത്സയുമായും മറ്റും ബന്ധപ്പെട്ട ചിലവുകള്‍ വഹിക്കാന്‍ ട്രൈബല്‍ വകുപ്പ് അധികൃതര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. അയല്‍വാസികളായ […]

Continue Reading

മിന്നുമണിക്ക് അഭിനന്ദനങ്ങളുമായി മന്ത്രി കെ. രാധാകൃഷ്ണന്‍

ഇന്ത്യന്‍ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മിന്നുമണിക്ക് അഭിനന്ദങ്ങളുമായി മന്ത്രി കെ. രാധാകൃഷ്ണന്‍ വീട്ടിലെത്തി. മിന്നുമണിയുടെ മാനന്തവാടിയിലെ ചോയിമൂലയിലുള്ള വീട്ടില്‍ നേരിട്ടെത്തിയാണ് മന്ത്രി മിന്നുമണിയുടെ കുടുംബാംഗങ്ങളെ അഭിനന്ദനം അറിയിച്ചത്. എറണാകുളത്തുള്ള മിന്നുമണിയെ മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ക്രിക്കറ്റില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ മിന്നുമണിക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. മിന്നുമണിയുടെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു.ഒ.ആര്‍ കേളു എം.എല്‍.എ, കൗണ്‍സിലര്‍മാരായ കെ.എം അബ്ദുള്‍ ആസിഫ്, ഫാത്തിമ്മ ടീച്ചര്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ സി. […]

Continue Reading

ഹവില്‍ദാര്‍ ജാഫറിന്റെ വീട് മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു

പഞ്ചാബില്‍ വെച്ച് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവില്‍ദാര്‍ ജാഫറിന്റെ വീട്ടില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളെ നേരില്‍ കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ, വാര്‍ഡ് മെമ്പര്‍ ലൈജി തോമസ് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Continue Reading

ഉന്നതി; ഏകദിന പരിശീലനം നടത്തി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മിഷന്‍ വയനാട്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ‘ഉന്നതി 2023-24’ ഏകദിന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പുപദ്ധതിയില്‍ നൂറു തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയ കുടുംബങ്ങളിലെ താത്പര്യമുള്ള അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭകരാകാനുള്ള അവസരമൊരുക്കുന്ന പരിശീലനമാണിത്. കെ.പി പ്രീത പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, […]

Continue Reading

ട്രെയിൻ തട്ടി പനമരം സ്വദേശി മരിച്ചു

പനമരം നീരട്ടാടി സ്വദേശി ചേലാംമ്പ്ര വീട്ടിൽ മുസ്തഫയുടെ മകൻ ഷനുബ് (28) ആണ് മരിച്ചത്. ഇന്നലെ ജോലി കഴിഞ്ഞ് താമ സ്ഥലത്തേക്ക് പോകുന്ന വഴി കരുനാഗപ്പള്ളിയിൽ റെയിൽവെ ക്രോസ് കടക്കുന്നതിനിടയിലാണ് അപകടം.രാത്രി 8.30തോടെയാ ണ് അപകടം.കരുനാഗപ്പളളിയിൽ ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഷനൂബ്.

Continue Reading

ചക്ക മഹോത്സവംഇന്ന് സമാപിക്കും

മാനന്തവാടി : കുടുംബശ്രീ ജില്ലാമിഷന്റെയും സാധിക എം.ഇ.സി ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ മാനന്തവാടി ഡേ മാർട്ടിൽ നടക്കുന്ന ചക്ക മഹോത്സവം ഇന്ന് അവസാനിക്കും. ചക്കയുടെ ഉൽപ്പന്ന പ്രദർശന വിപണന മേളയിൽ ചക്കയുടെ അൻപതോളം വിഭവങ്ങളാണ് ഭക്ഷണ പ്രേമികൾക്കായി ഒരുക്കിയിട്ടുള്ളത്.

Continue Reading

ജീവിതം തൊട്ടറിഞ്ഞ് എൻ എസ് എസ് സ്നേഹസംഗമം

പിണങ്ങോട്: തെരുവ് ജീവിതങ്ങളെ ഗൃഹാന്തരീക്ഷത്തിൽ ചേർത്തുപിടിച്ച് സംരക്ഷിച്ചുവരുന്ന പിണങ്ങോട് പീസ് വില്ലേജിൽ തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ സ്നേഹ സംഗമം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. പീസ് വില്ലേജ് പിആർഒ കെസിയ മരിയ മുഖ്യ പ്രഭാഷണം നടത്തി. പീസ് വില്ലേജ് ഡ്രസ്സ് ബാങ്കിലേക്ക് എൻഎസ്എസ് വിദ്യാർത്ഥികൾ സാമാഹരിച്ച വസ്ത്രങ്ങൾ കൈമാറുകയും […]

Continue Reading

മന്ത്രി കെ.രാധാകൃഷ്ണന്‍ ഇന്ന് ജില്ലയില്‍

മാനന്തവാടി: ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ ഏരിയ പദ്ധതിയുടെ ഭാഗമായി ഇന്ന് (ജൂലൈ 29 ശനിയാഴ്ച) മാനന്തവാടി മേരിമാത കോളേജില്‍ ഗോത്രവിഭാഗക്കാര്‍ക്കായി നടത്തുന്ന ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ആണ് പരിപാടി. ഒ.ആര്‍ കേളു എംഎല്‍എ അധ്യക്ഷതവഹിക്കും.ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ ഏരിയ പദ്ധതിയുടെ ഭാഗമായി നിയമിക്കുന്ന നേഴ്സുമാര്‍, എന്‍ജിനിയര്‍മാര്‍, മറ്റുജീവനക്കാര്‍ എന്നിവര്‍ക്കുള്ള നിയമന ഉത്തരവും ചടങ്ങില്‍ കൈമാറും.

Continue Reading