നൗഷാദ് ‘തിരോധാന’ കേസ്: ഭാര്യ ഇന്ന് ജയില്‍ മോചിതയാകും
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊന്നെന്ന് മൊഴി നല്‍കിയ അഫ്‌സാന ഇന്ന് ജയില്‍ മോചിതയാകും. കലഞ്ഞൂര്‍ സ്വദേശിയായ നൗഷാദിനെ കൊന്നെന്ന അഫ്സാനയുടെ മൊഴി കളവ് എന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. അഫ്‌സാന കഴിയുന്ന തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാ സബ് ജയിലില്‍ ഇന്ന് ജാമ്യ ഉത്തരവ് ഹാജരാക്കും. ഇതോടെ അഫ്‌സാനയ്ക്ക് ജയില്‍മോചിതയാകാം. ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്ന കുഴിച്ചുമൂടി എന്നായിരുന്നു അഫ്‌സാന പൊലീസിന് നല്‍കിയ മൊഴി. മൃതദേഹത്തിനായി പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു. […]
Continue Reading