പ്ലാസ്റ്റിക് ഭരണി കഴുത്തിൽ കുരുങ്ങിയ തെരുവ് നായക്ക് രക്ഷകരായി അനിമൽ റെസ്ക്യൂട്ടീം അംഗങ്ങൾ
പനമരം :ഭക്ഷണം തേടി അലയുന്നതിടെ ദിവസങ്ങൾക്ക് മുമ്പ് തലയിൽകുരുങ്ങിയ പ്ലാസ്റ്റിക് ഭരണിയുമായി പനമരം നെല്ലിയമ്പം റോഡിലെ ഇഷ്ടിക കളത്തിന് സമീപം അലഞ്ഞ് തിരിയുന്ന നായയെ പിടിക്കാൻ നാട്ടുകാർ പലതവണ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. ഭരണി തലയിൽ കുരുങ്ങിയതിനാൽ ഭക്ഷണമോ, വെള്ളമോ കുടിക്കാൻ കഴിയാത്ത നായ അവശനിലയിലായിരുന്നു. അടുത്തിടെ പ്രസവിച്ച നായ കുട്ടികൾക്ക് പാൽ കൊടുക്കാൻ എത്തുന്നുണ്ടെങ്കിലും ആളനക്കം കണ്ടാൽ നായ കുട്ടികൾക്ക് പാൽ കൊടുക്കാതെ തൊട്ടടുത്തകാട്ടിലെക്ക് ഓടി മറയുകയായിരുന്നു. നായ സ്വയം ഭരണി ഒഴിവാക്കാൻ ശ്രമം നടത്തിയതിനെ […]
Continue Reading