Gold Rate Today: കൂപ്പുകുത്തി സ്വർണവില; മഴയത്തും ഇടിച്ചുകയറി സ്വർണാഭരണ പ്രേമികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിനവും സ്വർണവില താഴേക്ക്. ഇന്ന് 240 രൂപയാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര വില 1850 ഡോളറിലേക്ക് എത്തി. ആറ് മാസത്തെ ഏറ്റവും വലിയ കുറഞ്ഞ നിരക്കിലാണ് സ്വർണവില. അഞ്ച് ദിവസംകൊണ്ട് 1280 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 42680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5335 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4413 രൂപയുമാണ്. ഒരു ഗ്രാം സാധാരണ […]

Continue Reading

സിൽവർഷൂട്ട്; ഏഷ്യൻ ​ഗെയിംസ് 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയ്ക്ക് വെള്ളി

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡലോടെ തുടക്കം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാ​ഗത്തിലാണ് ഇന്ത്യൻ നേട്ടം. സരബ്‌ജോത് സിം​ഗ് – ടി എസ് ദിവ്യ സഖ്യമാണ് ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിത്തന്നത്. സ്വർണമെഡലിനായുള്ള പോരാട്ടത്തിൽ ചൈനയുടെ ഷാങ് ബോവൻ-ജിയാങ് റാൻക്സിൻ സഖ്യത്തോട് കടുത്ത പോരാട്ടം നേരിട്ട ശേഷമാണ് ഇന്ത്യൻ താരങ്ങൾ രണ്ടാമതായത്. സ്കോർ 14-16. ഏഷ്യൻ ​ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ 19-ാം മെ‍ഡലാണിത്. ആകെ ഇന്ത്യയ്ക്ക് 34 മെഡലുകളായി. എട്ട് […]

Continue Reading

മഹാ അന്നദാനനിധി ഉദ്ഘാടനം

സുല്‍ത്താന്‍ബത്തേരി: മഹാഗണപതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് മഹാ അന്നദാനം നടത്തുന്നതിനു ധനസമാഹരണം തുടങ്ങി. വിനായക ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.ഡി. മധുസൂദനന്‍ സംഭാവന ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാല പിള്ളയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.

Continue Reading

പുൽപ്പള്ളി – പെരിക്കല്ലൂർ റോഡ് നന്നാക്കണം: പുൽപ്പള്ളി ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ

പുൽപ്പള്ളി: 22 വർഷത്തിനു മുമ്പ് ടാറിൽ നടത്തിയ പുൽപ്പള്ളി പെരിക്കല്ലൂർ പിഡബ്ല്യുഡി റോഡ് ഉടൻതന്നെ കുഴികളിൽ മിറ്റൽ ഇട്ട് മെയിൻറനൻസ് നടത്തി ഉടൻ ഗതാഗതയോഗ്യമാക്കുകയും തുടർന്ന് ടാറിങ് പ്രവർത്തികൾ നടത്തണമെന്നും പുൽപ്പള്ളി ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ 39-മത് യൂണിറ്റ് സമ്മേളനം ആവശപ്പെട്ടു.യോഗം പുൽപ്പള്ളി ലൈൻസ് ഹാളിൽ വച്ച് നടന്നു. ഈശ്വര പ്രാർത്ഥന, അനുശോചനം എന്നിവയ്ക്ക് ശേഷം സെക്രട്ടറി സനീഷ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ബിജുമോൻ കെ കെ അധ്യക്ഷത വഹിച്ചു. ബത്തേരി മേഖലാ പ്രസിഡന്റ് […]

Continue Reading

കവിതാസമാഹാരം പ്രകാശനം ചെയ്തു

സുല്‍ത്താന്‍ബത്തേരി: കെ. ഭവാനിയുടെ 21-ാമത് കവിതാസമാഹരം ‘ശരണാമൃതം’ മഹാ ഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ എ. ഗീത പ്രകാശനം ചെയ്തു. വിനായക ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.മധുസൂദനന്‍ ആദ്യപ്രതി സ്വീകരിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാല പിള്ള അധ്യക്ഷത വഹിച്ചു. കെ.പി. രാധാകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. ബാബു കട്ടയാട്, എം.ഡി. പ്രകാശ്, വി.കെ. സന്തോഷ്, കെ.ജി. സതീശന്‍, ഡോ.ഓമന മധുസൂദനന്‍, എന്‍. മണി എന്നിവര്‍ പ്രസംഗിച്ചു. കവിയത്രി കെ. ഭവാനി മറുപടി പ്രസംഗം […]

Continue Reading

അറസ്റ്റ് ചെയ്യും, 35000 രൂപ പിഴയടക്കണമെന്ന് വ്യാജ സന്ദേശം; കോഴിക്കോട് 16കാരൻ ജീവനൊടുക്കി

കോഴിക്കോട്: നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ പേരില്‍ വ്യാജ സന്ദേശം കിട്ടിയതിന് പിന്നാലെ കോഴിക്കോട് 16 വയസുകാരൻ ജീവനൊടുക്കി. ലാപ്ടോപ്പിൽ സിനിമ കാണുന്നതിനിടെ 33000 രൂപ അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്നുമാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ പേരിൽ വ്യാജ സന്ദേശമെത്തിയത്. ചേവായൂർ സ്വദേശി ആദിനാഥാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഓൺലൈൻ തട്ടിപ്പ് സംഘങ്ങളാണ് കുട്ടിയുടെ മരണത്തിന് പിന്നിലെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടി എഴുതിവച്ച ആത്മഹത്യാക്കുറിപ്പിൽ […]

Continue Reading

ഭർത്താവിനോടുള്ള പിണക്കം മാറ്റി മകള്‍ തിരികെ മടങ്ങി; കൊല്ലത്ത് വീടിന് തീയിട്ട് ഗൃഹനാഥൻ ജീവനൊടുക്കി

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു. കുറ്റിക്കാട് സ്വദേശി അശോകനാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് അശോകൻ വീടിന് തീയിട്ട് മുറിയിൽ തൂങ്ങിമരിച്ചത്. സംഭവസമയം അശോകൻ മാത്രമായിരുന്നു വീട്ടിൽ. പുക ഉയരുന്നത് കണ്ട അയൽവാസികൾ ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അശോകന്‍റെ ഏക മകൾ അഞ്ച് വർഷം മുൻപ് പ്രണയ വിവാഹിതയായി വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വീട് വിട്ട് പോയിരുന്നു. എന്നാൽ […]

Continue Reading

തടിപ്പും ചുവപ്പും വേദനയും, ആലുവയിൽ 39കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 15 സെ.മീ. നീളമുള്ള വിര!

ആലുവ: കണ്ണ് വേദനയും നീരും കണ്ണില്‍ ചുവപ്പുമായി വന്ന യുവതിയുടെ കണ്ണില്‍ കണ്ടെത്തിയത് 15 സെന്റിമീറ്റര്‍ നീളമുള്ള വിര. വരാപ്പുഴ സ്വദേശിയായ 39 കാരിയാണ് ഇന്നലെ കണ്ണുവേദനയും മറ്റ് ബുദ്ധിമുട്ടുകളും അസഹ്യമായതോടെ ആശുപത്രിയിലെത്തിയത്. ആലുവയിലെ ഫാത്തിമ ഐ കെയര്‍ ആശുപത്രിയിലെത്തിയ യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വേദനയ്ക്കും നീരിനും കാരണക്കാരന്‍ ഒരു വിരയാണെന്ന് കണ്ടെത്തിയത്. നേത്ര രോഗ വിദഗ്ധന്‍ ഡോ ഫിലിപ്പ് കെ ജോര്‍ജാണ് യുവതിയുടെ കണ്ണില്‍ നിന്ന് വിരയെ ജീവനോടെ പുറത്തെടുത്തത്. 15 സെന്റിമീറ്റര്‍ നീളമാണ് ഈ […]

Continue Reading

കല്യാണത്തിന് മുന്‍പ് ഗര്‍ഭിണി; അമ്മയുടെയും സഹോദരന്‍റെയും കൊടുംക്രൂരത, കാട്ടില്‍ കൊണ്ടുപോയി തീകൊളുത്തി

ഹാപൂര്‍: ഉത്തർപ്രദേശിലെ ഹാപൂരിൽ ഗർഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. അവിവാഹിതയായ മകൾ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ രോഷാകുലരായിരുന്നു. ഇതാണ് കൊടുക്രൂരതയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. നവാദ ഖുര്‍ദ് ജില്ലയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ഛനെ കുറിച്ച് അമ്മയും സഹോദരനും ചോദിച്ചെങ്കിലും വെളിപ്പെടുത്താന്‍ 21 കാരി തയ്യാറായില്ല. ഇതോടെ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ഇന്നലെ വനത്തിൽ കൊണ്ടുപോയി. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് […]

Continue Reading

ആലുവ എയർഗൺ കൊലപാതകം; രണ്ട് സഹോദരങ്ങൾക്കും മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ

കൊച്ചി: എറണാകുളം ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊന്നു. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസണാണ് മരിച്ചത്. അനുജൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങൾ രണ്ട് പേർക്കും മാനസികപ്രശ്നമുണ്ടെന്ന് അയൽവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ല. അച്ഛൻ ജോസഫിന്റേത് എയർഗണെന്നും അയൽവാസികൾ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ […]

Continue Reading