കോഴിക്കോട് കോർപ്പറേഷന്‍റെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ വൻ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ അജൈവ മാലിന്യ സംഭരണശാലയിൽ വൻ തീപ്പിടുത്തം.പ്ലാസ്റ്റിക് ഉൾപ്പെടെ ഒരേക്കർ ഭൂമിയിൽ കുന്നുകൂട്ടിയിട്ട മാലിന്യങ്ങൾ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 9.45 നാണ് മാലിന്യക്കൂനയ്ക്ക് തീപ്പിടിക്കുന്നത്. ചെറിയ തോതിൽ തീപ്പടരുന്നത് കണ്ട നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരമറിയിച്ചു. ഫയർഫോഴ്സെത്തി തീയണയ്ക്കാൻ തുടങ്ങുമ്പോഴേക്കും തീയാളിപ്പടർന്നിരുന്നു. കാറ്റിന്റെ ഗതിയും തീ നിയന്ത്രിയ്ക്കാൻ തടസ്സമായി. മൂന്നു ഭാഗവും അടച്ചുപൂട്ടിയതിനാൽ ഫയർ എഞ്ചിന് മുൻവശത്തുകൂടി മാത്രമാണ് അകത്തു കടക്കാൻ സാധിച്ചത്. […]

Continue Reading

സുൽത്താൻബത്തേരി ഡോൺബോസ്കോ കോളേജിൽ തൊഴിൽമേള ഉദ്ഘാടനം ചെയ്തു

സുൽത്താൻബത്തേരി ഡോൺ ബോസ്കോ കോളേജിൽ ഇൻറർ കോളേജ് ഫെസ്റ്റിനോടനുബന്ധിച്ച് തൊഴിൽമേള സംഘടിപ്പിച്ചു 35 ഓളം കമ്പനികൾ പങ്കെടുത്ത തൊഴിൽമേളയിൽ സംസ്ഥാനത്തിനകത്തെ വിവിധ കോളേജുകളിൽ നിന്നായി ആയിരത്തോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മേള ഉദ്ഘാടനം ചെയ്തു.തൊഴിൽ നേടി അതിൻറെ അനുഭവവും അറിവും പുതിയ സംരംഭങ്ങൾ ആരംഭിക്കുവാനുള്ള മുതൽകൂട്ട് ആകണമെന്ന് ജുനൈദ് കൈപ്പാണി തന്റെ പ്രഭാഷണത്തിൽ ഉദ്യോഗാർത്ഥികളെ ഓർമ്മപ്പെടുത്തി.പരിപാടിയിൽ കോളേജ് റക്ടർ Dr.ആൻറണി തെക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ […]

Continue Reading

ജില്ലയില്‍ ഡ്രോണ്‍ സര്‍വ്വേ തുടങ്ങി

ജില്ലയില്‍ ഡിജിറ്റല്‍ സര്‍വെയുടെ ഭാഗമായി ഡ്രോണ്‍ സര്‍വെ തുടങ്ങി. മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജിലാണ് ഡ്രോണ്‍ സര്‍വ്വെക്ക് തുടക്കം കുറിച്ചത്. സര്‍വെ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം ഒക്ടോബര്‍ മാസത്തില്‍ വയനാട് ജില്ലയിലെ 3 താലൂക്കുകളിലുമായി ഡ്രോണ്‍ സര്‍വ്വെ നടക്കും. സര്‍വ്വേ ഭൂരേഖാ വകുപ്പിന്റെ നേതൃത്വത്തിലാണ് സര്‍വ്വേ നടക്കുന്നത്. ഒക്ടോബര്‍ മാസത്തിനുള്ളില്‍ ജില്ലയിലെ 24 വില്ലേജുകളിലായാണ് സര്‍വ്വേ നടത്തുക. ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃത്യമായ സര്‍വ്വേയുടെ ഫലമായി വസ്തുവകകളുടെ കൃത്യമായ രേഖ ഉടമസ്ഥര്‍ക്ക് നല്‍കാന്‍ കഴിയും. കാലാവസ്ഥയില്‍ […]

Continue Reading

ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരം നല്‍കണം

ജില്ലയില്‍ വിവിധ വകുപ്പുകളുടെ കീഴില്‍ നിര്‍മ്മിച്ച ഇതുവരെ ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്‌സുകള്‍, ഓഫീസ് കെട്ടിടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവ ഉപയോഗിക്കാതെയും ഉപയോഗിക്കുന്നവ യഥാസമയം അറ്റകുറ്റപ്പണി നടക്കാത്തതിനെ തുടര്‍ന്ന് ഉപയോഗ ശൂന്യമാകുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ചില കെട്ടിടങ്ങള്‍ സാമൂഹ്യ ദ്രോഹികളുടെ താവളമാകുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് […]

Continue Reading

ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാ ശിശു സംരക്ഷണ െവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൗമാരക്കാരായ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കായി ഏകദിന കരിയര്‍ ഗൈഡന്‍സ് ക്ലാസും കൗണ്‍സിലിംഗ് ക്യാമ്പും നടത്തി. സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ഹാളില്‍ നടന്ന ക്യാമ്പ് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വനിതാ ശിശു സംരക്ഷണം ലക്ഷ്യം വെച്ച് ഹെര്‍ബാ ലൈഫിന്റെ സി.എസ് ആര്‍.ഫണ്ട് ഉപയോഗിച്ച് എന്‍.ജി.ഒ യുണൈറ്റ്ഡ് വേ ബംഗളൂരു, ജെ.സി.ഐ നാദാപുരവും ചേര്‍ന്നാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. ജെ.സി.ഐ നാദാപുരം പ്രസിഡന്റ് ഷൗക്കത്തലി […]

Continue Reading

റോഡ് ക്യാമറ പൊളി, ഈ ബുള്ളറ്റ് ഓടിക്കുന്നയാൾക്ക് കിട്ടിയത് ചില്ലറ പണിയല്ല! ഹെൽമറ്റ് പിഴ തപ്പി, മോഷണം തെളിഞ്ഞു

കാസർകോട്: റോഡ് ക്യാമറയിൽ ഹെൽമറ്റ് ഇല്ലാതെ കുടുങ്ങിയ ബുള്ളറ്റ് യാത്രക്കാരന് കിട്ടിയത് മുട്ടൻ പണി. ഹെൽമറ്റ് പിഴക്കായി വണ്ടി നമ്പർ തപ്പിയപ്പോൾ തെളിഞ്ഞത് മോഷണം. ബുളളറ്റ് മോഷ്ടിച്ച് ഹെൽമറ്റില്ലാതെ ഓടിച്ചുപോയ പ്രതിയാണ് റോഡ് ക്യാമറയിൽ കുടുങ്ങിയത്. മുഖം വ്യക്തമായി തെളിഞ്ഞതോടെ കാസർകോട് സ്വദേശി ലബീഷിനെ പൊലീസ് പിടികൂടുകയായിരുന്നു. കണ്ണൂർ റെയിൽവെ സ്റ്റേഷന് പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചാണ് ഇയാൾ കടന്നത്. ഈ മാസം നാലിന് വൈകീട്ടായിരുന്നു മോഷണം. ഹെൽമറ്റില്ലാതിരുന്ന ലബീഷിന്റെ മുഖം തലശ്ശേരി കൊടുവളളിയിലെ റോഡ് ക്യാമറയിൽ […]

Continue Reading

750 രൂപ; അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അവസരം, ചെയ്യേണ്ടത് ഇത്ര മാത്രം

തിരുവനന്തപുരം: സംസ്ഥാന ഐ.ടി മിഷന്റെ വിവര സാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയില്‍ പുതിയതും, ഒഴിവു വന്നതുമായ പതിമൂന്ന് ലൊക്കേഷനുകളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചു. വെങ്ങാനൂര്‍ ഗ്രാമ പഞ്ചായത്തിലെ നെല്ലിവിള, അഴൂര്‍ ഗ്രാമ പഞ്ചായത്തിലെ പെരുങ്ങുഴി, ചിറയിന്‍കീഴ് ഗ്രാമ പഞ്ചായത്തിലെ മണ്ണാത്തിമൂല, വെമ്പായം ഗ്രാമ പഞ്ചായത്തിലെ വെട്ടുപാറ, വഴക്കാട്, കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ കാക്കാമൂല, വിളപ്പില്‍ ഗ്രാമ പഞ്ചായത്തിലെ പുളിയറക്കോണം, ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ ആര്യന്‍കോട്, കുറ്റിയായണിക്കാട്, കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ നാല്‍പ്പറക്കുഴി, കല്ലറ ഗ്രാമ പഞ്ചായത്തിലെ […]

Continue Reading

അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ഇടുക്കി: അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കാരക്കോട് സ്വദേശി സിജുകുമാറാണ് ഇടുക്കിയില്‍ അറസ്റ്റിലായത്. വര്‍ക്കല ബീച്ചിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് സിജു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പഠിക്കുന്ന സ്ഥാപനത്തിലെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പെണ്‍കുട്ടി തുറന്നു പറഞ്ഞത്. പോക്‌സോ വകുപ്പുപ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു

Continue Reading

പ്രവാസി നഴ്സുമാര്‍ക്ക് സുപ്രധാന മാർ​ഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിലുള്ള ഇന്ത്യൻ നഴ്സുമാര്‍ക്ക് മാർ​ഗ നിർദേശങ്ങള്‍ നല്‍കി ഇന്ത്യൻ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള കരാറിന് രാജ്യത്തുള്ള എല്ലാ നഴ്‌സിംഗ് / മെഡിക്കൽ സ്റ്റാഫുകളും നിർബന്ധം പിടിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. ഇന്ത്യൻ എംബസിയുടെ സാക്ഷ്യപ്പെടുത്തലും ആവശ്യമാണ്. കരാറിന്റെ ഇംഗ്ലീഷ് പരിഭാഷ വിവർത്തനം ചെയ്ത ഒരു പകർപ്പ് കൈവശം സൂക്ഷിക്കാനും എംബസി നഴ്സിംഗ് സ്റ്റാഫുകളോട് നിര്‍ദ്ദേശിച്ചു. എംബസിയുടെ നിർദേശങ്ങൾ വിസ 18ൽ ജോലി ചെയ്യുന്ന പ്രവാസികൾ അവരുടെ സിവിൽ […]

Continue Reading

മലപ്പുറത്ത് ചരക്കുലോറി മറിഞ്ഞു; ലോറിക്കടിയില്‍ കുടുങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരിച്ചത്. വാഹനത്തിൽ നിന്നും തെറിച്ച് വീണ സഹായി കർണാടക സ്വദേശി പ്രകാശിനെ ഹൈവേ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. മറിഞ്ഞ ലോറിക്കടിയില്‍ കുടുങ്ങിയാണ് ഡ്രൈവര്‍ മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഹായി അപകടനില തരണം ചെയ്തു. തൃശൂര്‍ ഭാഗത്തേക്ക് സവാളയുമായി പോവുകയായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള ലോറി. തിരൂര്‍ പൊലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് വാഹനത്തിനടിയില്‍ കുടുങ്ങിയ ആളെ […]

Continue Reading