“ഹുബ്ബുറസൂൽ 2023” നബിദിനാഘോഷത്തിന് തുടക്കമായി

താഴെയങ്ങാടി : ‘ഹുബ്ബുറസൂൽ 2023’ ഒക്ടോബർ 8,9,10 തീയതികളിൽ നടത്തപ്പെടുന്ന നബിദിനാഘോഷത്തിന് തുടക്കം കുറിച്ചു. താഴെയെങ്ങാടി നുസ്രത്തുൽ ഇസ്ലാം മഹല്ല് പ്രസിഡന്റ് പി.കെ ഹംസ പതാക ഉയർത്തി. തുടർന്ന് നടന്ന നബിദിന റാലിയിൽ നൂറുക്കണക്കിന് ആളുകൾ പങ്കാളികളായി. സമസ്ത വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ഹസൻ ഉസ്താദ് പ്രാർത്ഥന നടത്തി. റാലിയിൽ പത്തോളം ദഫ് ടീമുകളും, ഒരു സ്കൗട്ട് ടീമും, മഹല്ലിലെ മുഴുവൻ ആളുകളും അണിനിരന്നു. തുടർന്ന് ദഫ് മത്സരവും, മദ്രസ വിദ്യാർത്ഥികളുടെ മദ്ഹ് ഗാന വിരുന്നും, […]

Continue Reading

സൈക്കിൾ പോളോ ജില്ലാ ചാമ്പ്യൻഷിപിന് തുടക്കമായി

സുൽത്താൻ ബത്തേരി: വയനാട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. കായിക മത്സരങ്ങൾ സാമൂഹിക മുന്നേറ്റത്തിന് ഏറെ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. കർമ്മശേഷിയുള്ള യുവ സമൂഹത്തിന്റെ സൃഷ്ടിക്ക് ഇത്തരം പരിപാടികൾ അനിവാര്യമാണ്. സൈക്കിൾ പോളോ അസോസിയേഷൻ ജില്ലാ പ്രസിണ്ടന്റ് സുധീഷ് സി. പി അധ്യക്ഷത വഹിച്ചു.സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിണ്ടന്റ് സലീം കടവൻ മുഖ്യാഥിതിയായി.ഐഡിയൽ സ്നേഹഗിരി സ്കൂൾ പ്രിൻസിപ്പൽ സാദിഖ് കെ എം, സൈക്കിൾ അസോസിയേഷൻ […]

Continue Reading

മ്യൂസിയങ്ങൾ നാടിൻ്റെ പൈതൃക സാംസ്കാരിക നിലയങ്ങൾ; മന്ത്രി അഹമ്മദ് ദേവർ കോവിൽ

മ്യൂസിയങ്ങൾ നാടിൻ്റെ സാംസ്കാരിക നിലയങ്ങളാണെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കുഞ്ഞോം കുങ്കിച്ചിറ മ്യൂസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക സാഹചര്യങ്ങളിൽ കാലത്തോട് കഥ പറയുന്ന മ്യൂസിയങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഇക്കാരണങ്ങൾ കൊണ്ടു തന്നെ കേരളത്തെ മ്യൂസിയം ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. കേരള ചരിത്ര മ്യൂസിയം വൈവിധ്യമാർന്ന കാഴ്ചപ്പാടുകളോടെയാണ് ഇവ നിറവേറ്റുന്നത്. ചരിത്രപരവും ജൈവ കാർഷിക സംസ്കൃതിയുടെയും വേരുകളാഴ്ത്തിയ വയനാടിന് കുങ്കിച്ചിറ മ്യൂസിയം വഴികാട്ടിയാകും. വയനാടിൻ്റെ […]

Continue Reading

ഇസ്രായേൽ-ഹമാസ് യുദ്ധം: ഇരുപക്ഷത്തുമായി മരണം 1200 കടന്നു; 3-ാം ദിവസവും ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ

ടെൽ അവീവ് : ഇസ്രായേൽ – പലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്നു. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിനും പരിക്കേറ്റു. ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 പേരും […]

Continue Reading

‘റോഡിലേക്ക് പാഞ്ഞെത്തി, കാർ കൊമ്പുകൊണ്ട് കോർത്തു’, കലിപ്പിലായ കബാലിയെ പ്രകോപിപ്പിച്ച് യുവാവ്

ആനമല: ആനമല അന്തർ സംസ്ഥാന പാതയിൽ കാട്ടാനക്ക് മുൻപിൽ യുവാവിന്റെ പരാക്രമം. ഞായറാഴ്ച വൈകുന്നേരം അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അമ്പലപ്പാറ ഗേറ്റിന് സമീപം വെച്ചായിരുന്നു സംഭവം. അമ്പലപ്പാറ കഴിഞ്ഞു പെൻസ്റ്റോക്കിന് മുൻപ് കാടിനകത്ത് നിന്നും കബാലി വാഹനങ്ങൾക്ക് മുമ്പിലേക്ക് ഇറങ്ങി വരികയായിരുന്നു. പ്രകോപിതനായ ആന റോഡിൽ കിടന്ന കാർ കൊമ്പ് കൊണ്ട് ഉയർത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ആന റോഡിനു തടസമായി നിൽക്കുന്നത് കണ്ട് വിനോദസഞ്ചാരിയായ യുവാവ് കബാലിക്ക് അടുത്തെത്തുകയും പ്രകോപനപരമായ രീതിയിൽ പെരുമാറുകയും ചെയ്തത്. കബാലി […]

Continue Reading

ഈ മാസം 14ന് ആകാശത്ത് വിസ്മയക്കാഴ്ച, സൂര്യനും ചന്ദ്രനും മുഖാമുഖം, എന്താണ് റിം​ഗ് ഓഫ് ഫയർ -കൂടുതൽ വിവരങ്ങൾ

ഈ വർഷത്തെ ആവേശകരമായ ജ്യോതിശാസ്ത്ര സംഭവത്തിന് കാത്തിരിപ്പ് ഇനി അഞ്ച് നാൾ കൂടി. ഒക്‌ടോബർ 14 നാണ് അപൂർവ ആകാശകാഴ്ച തെളിയുക. അപൂർഴമായി മാത്രം സംഭവിക്കുന്ന ‘റിംഗ് ഓഫ് ഫയർ’ സൂര്യഗ്രഹണം ആദ്യമായി അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ദൃശ്യമാകും. 2012ന് ശേഷമാണ് റിം​ഗ് ഓഫ് ഫയർ ദൃശ്യമാകുന്നത്. ചന്ദ്രൻ സൂര്യന്റെ മുന്നിൽ എത്തുന്നതാണ് പ്രതിഭാസം. ഈ സമയം. ചന്ദ്രൻ സൂര്യനെ ഭൂരിഭാ​ഗവും മറയ്ക്കുകയും തിളക്കമുള്ള മോതിരം പോലെ സൂര്യനെ കാണാനാകുകയും ചെയ്യും. അമേരിക്ക, മെക്സിക്കോ, തെക്കൻ, മധ്യ […]

Continue Reading

വാടക കെട്ടിടത്തില്‍ എംഡിഎംഎ, ഹാഷിഷ് ഓയില്‍ വില്‍പ്പന: വല വിരിച്ച് യോദ്ധാവ്, മൂന്ന് യുവാക്കള്‍ പിടിയില്‍

കൊച്ചി: നിരോധിത ലഹരിയായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ കൊച്ചിയില്‍ പിടിയിൽ. കോഴിക്കോട് ശിവപുരം വട്ടോളി ബസാർ തിയ്യക്കണ്ടി വീട്ടിൽ അശ്വിൻ എസ് കുമാർ (24), തൃശൂർ ആറ്റൂമണലടി മുണ്ടനാട്ടു പീടികയിൽ ഫഹദ് മോൻ എം എസ് (20), കോഴിക്കോട് മേപ്പയ്യൂർ കൂനംവള്ളികാവ് ചെറുകുന്നുമേൽ വീട്ടിൽ അലൻ ഡി ബാബു (25) എന്നിവരെയാണ് കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും കളമശ്ശേരി പൊലീസും ചേർന്ന് പിടികൂടിയത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. കളമശ്ശേരി കരിപ്പായി റോഡിലുള്ള മാഞ്ഞൂരാൻ […]

Continue Reading

ഇന്ന് മുതൽ ഇടിമിന്നലോടെ മഴ; അന്തരീക്ഷ താപനില ഉയരും, പകൽ സമയത്ത് ചൂട് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ഇന്ന് ഉച്ചയ്ക്ക് ശേഷം മലയോര മേഖലയിൽ ഇടി മിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കാലവർഷം കഴിഞ്ഞ് തുലാവർഷം തുടങ്ങുന്നതിന്റെ ഭാഗമായുള്ള മാറ്റമാണ് കാലാവസ്ഥയിൽ ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി പകൽസമയത്ത് അന്തരീക്ഷ താപനിലയും കടുക്കും. സംസ്ഥാനത്തിന്റെ പല ഭാഗത്തും താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് പോകുമെന്നാണ് വിലയിരുത്തുന്നത്.

Continue Reading

72 വർഷത്തിന് ശേഷം വ്യോമസേനക്ക് പുതിയ പതാക,പുതിയ കാലത്തിനൊപ്പം സേനയും മാറുകയാണെന്ന് എയർ ചീഫ് മാർഷൽ വിആർചൗധരി

ദില്ലി:ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. വ്യോമ സേന ദിനമായ ഇന്ന് പുതിയ പതാക പുറത്തിറക്കി. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക പുറത്തിറക്കിയത്.രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതിരോധിക്കാൻ വ്യോമസേന സജ്ജമെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി പറഞ്ഞു. മാറ്റത്തിൻ്റെ പാതയിലാണ് സേന. ആധുനികവൽക്കരണം സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയിൽ വേഗത്തിൽ മുന്നേറ്റം നടക്കുന്നു.വനിത അഗ്നിവീർകളെ അടക്കം സേനയുടെ ഭാഗമാക്കി. പുതിയ കാലത്തിനൊപ്പം സേനയും മാറുകയാണെന്നും വ്യോമസേന […]

Continue Reading

മുനമ്പം ബോട്ട് അപകടം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കൊച്ചി: മുനമ്പം ബോട്ട് അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി താഹ എന്നുവിളിക്കുന്ന ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചെറായി ജിപിഎസ് പോയിന്റ് 14ൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശി രാജുവിന്റെ മൃതദേഹമാണ് ഇനി കണ്ടെത്താൻ ഉള്ളത്. രാജുവിനായുള്ള തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെയും കോസ്റ്റൽ പൊലീസിന്റെയും മത്സ്യ തൊഴിലാളികളുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മുനമ്പം അഴിമുഖത്തിനടുത്ത് അപകടം ഉണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ രക്ഷപ്പെടുകയും […]

Continue Reading