കാപ്പ ചുമത്തി ജയിലിലടച്ചു

ബത്തേരി: ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ബത്തേരി കുപ്പാടി സ്വദേശിയായ തയ്യിൽ വീട്ടിൽ സുബൈർ എന്ന സുബീർ(26)നെയാണ് ജയിലിലടച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും, എക്സൈസ് വകുപ്പിന് കീഴിലും ഇയാൾ വിവിധ കേസുകളിൽ പ്രതിയാണ്. ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Continue Reading

ആവണി. സി.എസ് ന് ചിത്ര രചന മത്സരത്തിൽ പ്രോത്സാഹന സമ്മാനം

വനിതാ ശിശു വികസന വകുപ്പ് അന്താരാഷ്ട്ര ബാലികാ ദിനത്തിനോടനുബന്ധിച്ച് ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥിനികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട 60 സ്ക്കൂളിൽ നിന്നും മികച്ച ചിത്രത്തിനുള്ള പ്രോത്സാഹന സമ്മാനത്തിന്തൃക്കൈപ്പറ്റ ഹൈസ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആവണി അർഹയായി.തൃക്കൈപ്പറ്റ സി.എൻ. സുരേഷിന്റേയും അജിത സുരേഷിന്റേയും മകളാണ് ആവണി. വയനാട് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലുള്ള സദസിൽ വച്ച് സുൽത്താൻ ബത്തേരി ബ്ലോക്ക് ‘ പഞ്ചായത്ത് പ്രസിഡൻ്റില്‍ നിന്നും ആവണി, ഉപഹാരം ഏറ്റ് വാങ്ങി

Continue Reading

വയനാട് ടൂറിസം ബി.ടു. ബി. മീറ്റിന് മികച്ച പ്രതികരണം

കൽപ്പറ്റ: ഓൾ കേരള ടൂറിസം അസോസിയേഷൻ കൽപ്പറ്റയിൽ നടത്തിയ വയനാട് ടൂറിസം ബി.ടു. ബി. മീറ്റിന് മികച്ച പ്രതികരണം. വയനാടിന്റെ ടൂറിസം മേഖലയിലെ സംരംഭകരെല്ലാം പങ്കെടുത്ത മീറ്റിനോടനുബന്ധിച്ച ഈ മേഖലയിലെ വിവിധ സംരംഭകരുടെ സ്റ്റാളുകളും വിവിധ വിഷയങ്ങളെ അധികരിച്ച സെമിനാറുകളും നടന്നു. ആക്ടാ സംസ്ഥാന പ്രസിഡന്റ്അഡ്വക്കേറ്റ് ശിവ ശങ്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ കേയം തൊടി മുജീബ് മീറ്റ് ഉദ്ഘാടനം ചെയ്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത്, ഡി.ടി.പി.സി. സെക്രട്ടറി അജേഷ്, ഡി.ടി.പി.സി. […]

Continue Reading

മുഹമ്മദ് അജ്നാസ് സംസ്ഥാന ടീമിൽ

മീനങ്ങാടി : ദേശീയ സ്കൂൾ ഗയിംസിന്റെ ഭാഗമായി ശ്രീനഗറിൽ നടക്കുന്ന അണ്ടർ 19 – ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് അജ്നാസ് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ജി.വി രാജ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ നിന്നും ദേശീയ മത്സരത്തിനുള്ള ടീമിലേക്ക്‌ സെലക്ഷൻ ലഭിച്ച ടീമിലെ ഏക വയനാട് സ്വദേശിയാണ്. വടുവഞ്ചാൽ ചേര്യാട്ടിൽ മുസ്തഫ – സജ്ന ദമ്പതികളുടെ മകനാണ്.

Continue Reading

ഒറ്റ വിസ, പോകാം ആറ് ​ഗൾഫ് രാജ്യങ്ങള്‍; ഏകീകൃത ടൂറിസ്റ്റ് വിസ ഉടനെത്തും

ദുബായ്: ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നിലവിൽ വന്നേക്കും. നിർണായക മാറ്റം അടുത്ത വര്‍ഷം ആദ്യം പ്രബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചനകൾ. ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗം തീരുമാനത്തിന് ഏകകണ്ഠമായി അംഗീകാരം നല്‍കിയതോടെയാണിത്. ഒറ്റ വിസ ഉപയോഗിച്ച് ജിസിസിയിലെ ഏത് രാജ്യവും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്കിനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിര്‍ദ്ദേശം ജിസിസി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ എല്ലാവരും […]

Continue Reading

‘ഓപ്പറേഷൻ അജയ്’; ആദ്യ വിമാനം ഇന്ന് രാത്രി 11.30ന്; എല്ലാവരേയും തിരികെയെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി

ദില്ലി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം ഓപ്പറേഷൻ അജയ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 11.30ന് ടെൽ അവീവിൽ നിന്ന് ആദ്യത്തെ പ്രത്യേക വിമാനം പുറപ്പെടും. ചാർട്ടേഡ് വിമാനങ്ങളും ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരികെ എത്താൻ താൽപര്യമുള്ളവരുടെ പട്ടിക തയ്യാറക്കിയതായി എംബസി അറിയിച്ചു. ഇസ്രയേലിലുള്ള മുഴുവൻ ഇന്ത്യക്കാരുടെയും വിവരശേഖരണം തുടങ്ങിയതായും എംബസി വ്യക്തമാക്കുന്നു. ഇന്നലെ രാത്രിയാണ് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ഒഴിപ്പിക്കൽ നടപടികൾ പ്രഖ്യാപിച്ചത്. പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് […]

Continue Reading

ബിഹാർ ട്രെയിൻ അപകടം: 4 പേർ മരിച്ചു, എഴുപതിലധികം പേർക്ക് പരിക്ക്

ദില്ലി: ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി 4 പേർ മരിച്ചു. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ദില്ലി ആനന്ദ് വിഹാറിൽ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്റ്റ്‌ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകൾ ആണ് രഘുനാഥ്പൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്. ഇന്നലെ രാത്രി 9.35 ഓടെ ആണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ സജ്ജമാക്കിയിട്ടുണ്ടെന്നും സഹായത്തിനായി ഹെൽപ്‌ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ടെന്നും ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു.

Continue Reading

ലഹരി മാഫിയ തട്ടിക്കൊണ്ട് പോയി; കാറില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ട് യുവാവ്, സംഭവം മലപ്പുറത്ത്

മലപ്പുറം: മലപ്പുറം ചങ്ങരം കുളത്ത് യുവാവിനെ ലഹരി മാഫിയാ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. കാഞ്ഞിയൂര്‍ സ്വദേശി അനസിനാണ് മര്‍ദനമേറ്റത്. കാറില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ട അനസിനെ ചങ്ങരം കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തിന് നല്‍കിയ വാഹനം തിരികെ വാങ്ങാനായി ഇന്നലെ രാത്രി എട്ടരയോടെ മാറഞ്ചേരിയിലെത്തിയപ്പോഴാണ് കാഞ്ഞിയൂര്‍ സ്വദേശിയായ അനസിന് നേരെ ആക്രമണമുണ്ടായത്. ഒരു സംഘം സ്ഥലത്തെത്തി അനസിലെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. കാര്‍ അതിവേഗം ഓടിച്ചു പോകുന്നതിനിടെ ഡോര്‍ […]

Continue Reading

മേരി മാട്ടി മേരാ ദേശ് : അമൃത് കലശ് യാത്ര സംഘടിപ്പിച്ചു

മാനന്തവാടി: കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടി എൻ. എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മേരി മാട്ടി മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായിഅമൃത് കലശ് യാത്ര സംഘടിപ്പിച്ചു. കോഴ്സ് ഡയറക്ടർ ഡോ.എം.പി.അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.എൻ. എസ്.എസ് ലീഡേഴ്‌സ് സ്നേഹ കൃഷ്ണ, വൈഷ്ണവ് എ എന്നിവർ സംസാരിച്ചു.

Continue Reading

മാനസികാരോഗ്യ ദിനാചരണം നടത്തി

ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി ദിനാചരണ സന്ദേശം നല്‍കി.പഠന നൈപുണികളും മന:സംഘര്‍ഷ ലഘൂകരണവും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി ആര്‍ […]

Continue Reading