ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. തുലാവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നത്. തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. തുലാവർഷ കാറ്റും സജീവമാകുന്നുണ്ട്. അടുത്തയാഴ്ചയോടെ തുലാവർഷം തുടങ്ങിയേക്കും.

Continue Reading

‘ചൂട് കാരണം ആർക്കും അടുക്കാൻ പറ്റിയില്ല, അവർ ഓട്ടോയുടെ അടിയിലായിപ്പോയി’; ദുരന്തത്തിൽ നടുങ്ങി നാട്

കണ്ണൂർ: കണ്ണൂരിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷക്ക് തീ പിടിച്ച് രണ്ട് പേർ വെന്തുമരിച്ച സംഭവത്തിൽ നടുങ്ങി നാട്. കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിലാണ് ഇന്ന് വൈകിട്ടോടെ ദാരുണ സംഭവം നടന്നത്. പാലോട് സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ് വെന്തുമരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ സിഎൻജി സിലിണ്ടറിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനമെന്ന് കണ്ണൂർ പൊലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. സിലിണ്ടർ ലീക്കായതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് അനുമാനമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. […]

Continue Reading

കൊച്ചിയിൽ വൻ ലഹരി വേട്ട; അരക്കോടി രൂപയുടെ എംഡിഎംഎയുമായി യുവതിയുൾപ്പെടെ 4 പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് സമീപം കാറിൽ നിന്നാണ് അരക്കോടി രൂപ വിലവരുന്ന അരക്കിലോ എം.ഡിഎംഎ പിടികൂടിയത്. സംഭവത്തിൽ കോട്ടയം സ്വദേശിയായ യുവതിയെയും കാലടി, കലൂർ സ്വദേശികളായ 3 യുവാക്കളെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇടപാടുകാർക്ക് കൈമാറാനാണ് ലഹരി വസ്തു എത്തിച്ചതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. കാശ്മീരിൽ നിന്ന് കൊറിയർ വഴിയാണ് ലഹരി വസ്തുവെത്തിയത്. ഇക്കാര്യം നിരീക്ഷിച്ച ശേഷമാണ് എക്സൈസ് പ്രതികളെ വലയിലാക്കിയത്

Continue Reading

ദുരന്തലഘൂകരണ ദിനാചരണം ക്വിസ് മത്സരം നടത്തി

അന്തര്‍ദ്ദേശിയ ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ്ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലയിലെ സ്‌കൂള്‍ ദുരന്ത നിവാരണ ക്‌ളബ്ബുകള്‍ക്കായി ക്വിസ് മത്സരം നടത്തി.മാനന്തവാടി എം.ജി.എം എച്ച്. എസ്സ്. എസ്സ് ഡി.എം. ക്‌ളബ്ബിലെ മിഹ ഫാത്തിമ, ആന്‍ഡ്രിയ സെബാസ്റ്റ്യന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. സുല്‍ത്താന്‍ ബത്തേരി മക് ലോയ്ഡ് ഇംഗ്‌ളീഷ് സ്‌കൂള്‍ ഡി.എം.ക്ലബ്ബിലെ ജോഹന്‍ ബിജു, ചിന്‍മയ ജഗദീഷ് എന്നിവര്‍ രണ്ടാം സ്ഥാനം നേടി. മുട്ടില്‍ ഡബ്‌ളിയു.ഒ.വി.എച്ച്.എസ്സ്.എസ്സ് ഡി.എം.ക്ലബ്ബിലെ മുഹമ്മദ് ഷാഹിന്‍ കെ, കെ.മുഹമ്മദ് ജാനിഷ് എന്നിവര്‍ മൂന്നാം […]

Continue Reading

കായിക പരിശീലന ക്യാമ്പ്

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന കായിക മേളയില്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന ജില്ലയിലെ കായികതാരങ്ങള്‍ക്കായി നടത്തിയ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപനചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മേളയില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കുള്ള ജേഴ്സി വിതരണം ചെയ്തു.ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് നടത്തിയത്. മൂന്ന് ദിവസങ്ങളിലായി നടന്നുവന്നിരുന്ന ക്യാമ്പില്‍ കുട്ടികള്‍ക്ക് വിവിധ കായിക അധ്യാപകരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പോയിന്റും സ്‌കൂള്‍ അത്‌ലറ്റ് മീറ്റിന്റെ പോയിന്റും അടിസ്ഥാനമാക്കി […]

Continue Reading

സണ്ടേസ്ക്കൂൾ ഭദ്രാസന കലോൽസവം ഞായറാഴ്ച

കൽപ്പറ്റ: മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്ക്കൂൾ അസോസി യേഷൻ മലബാർ ഭദ്രാസന കലോൽസവം മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നടക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ്, ഡയറക്ടർ അനിൽ ജേക്കബ് എന്നിവർ അറിയിച്ചു.ഒക്ടോബർ 15 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ മൽസരം ആരംഭിക്കും. മേഖലാ തലത്തിൽ നിന്നും വിജയിച്ച നീലഗിരി, വയനാട് ജില്ലകളിലെ കലാപ്രതിഭകളാണ് മൽസരത്തിൽ പങ്കെടുക്കുക. ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗിസ് മോർ സ്തേഫാനോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ പതാക ഉയർത്തലിന് […]

Continue Reading

യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം അറസ്റ്റിൽ

കെ എസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ താരവും മിമിക്രി ആർട്ടിസ്റ്റുമായ ബിനു ബി കമൽ അറസ്റ്റിൽ. കഴിഞ്ഞ ദിവസം വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം നടന്നത്. തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ബിനുവിനെതിരെ 21 കാരിയായ കൊല്ലം സ്വദേശിയാണ് പരാതി നൽകിയത്. തമ്പാനൂരിൽ നിന്ന് നിലമേൽ ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ ആയിരുന്നു സംഭവം. വട്ടപ്പാറ വെച്ചായിരുന്നു സംഭവം.യുവതിയിരുന്ന സീറ്റിലേക്ക് […]

Continue Reading

ആഭരണം വരെ വിറ്റ് സ്ത്രീകൾ പണം നൽകി; ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ

ആൾദൈവം ആണെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആൾദൈവമാണെന്ന പേരിൽ ആളുകളെ കബളിപ്പിക്കുന്ന 33 കാരനായ വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അടുത്തേക്ക് എത്തുന്ന സ്ത്രീകളെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാമെന്നു പറഞ്ഞാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. ദില്ലി കക്റോള പ്രദേശത്ത് ‘ആശ്രമം’ സ്ഥാപിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. ആയിരക്കണക്കിന് ഫോളോവർമാരുള്ള യൂട്യൂബ് ചാനലും ഈ ആശ്രമത്തിന്റെ പേരിൽ ഉണ്ട്. ദ്വാരക നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ടു സ്ത്രീകൾ ഇയാൾക്കെതിരെ പീഡന പരാതി നൽകിയതായി […]

Continue Reading

സൂക്ഷിച്ചില്ലെങ്കിൽ എല്ലാം കൊണ്ടുപോകും; ഹാക്കർമാർ അരങ്ങുവാഴുന്നതായി പൊലീസ്, മുന്നറിയിപ്പുമായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

സോഷ്യൽ മീഡിയയിൽ ഹാക്കർമാർ അരങ്ങുവാഴുന്നതായി കേരളാ പൊലീസ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യമെന്നും സാമ്പത്തിക ലക്ഷ്യങ്ങൾ പിന്നിലുള്ള ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം സോഷ്യൽ മീഡിയയിൽ സജീവമായവരുടെ പേജുകൾ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന ഹാക്കർമാർ ഇപ്പോൾ നിരവധിയുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യം.ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ […]

Continue Reading

ഉളിക്കലിലിറങ്ങിയ ആന കാടു കയറി; മാട്ടറ ഉൾവനത്തിലേക്ക് നീങ്ങിയതായി വനം വകുപ്പ്

കണ്ണൂർ: ഉളിക്കലിലിറങ്ങിയ കാട്ടാന കാട് കയറിയതായി വന പാലകർ. കർണ്ണാടക അതിർത്തിയിലുള്ള മാട്ടറ ഉൾവനത്തിലേക്കാണ് ആന നീങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. കാട് കയറാൻ കൂട്ടാക്കാതിരുന്ന ആന രാത്രി മുഴുവൻ ചോയിമടയിലെ തോട്ടത്തിൽ നിലയുറപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയോടെയാണ് കാടുകയറിയത് ഉളിക്കലിൽ ഇറങ്ങിയ ആനയെ പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമാണ് ജനവാസ മേഖലയിൽ നിന്ന് നീക്കിയത്. ആന തിരികെ കാടിറങ്ങുന്നത് തടയാൻ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ആന ഉളിക്കലിലിറങ്ങിയത്. ആനയിറങ്ങിയ പ്രദേശത്തിന് തൊട്ടടുത്ത് […]

Continue Reading