മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ പുരസ്കാരം റഹീമ വാളാടിന്

കോഴിക്കോട്: ഈ വർഷത്തെ മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കവിതാ പുരസ്കാരം വാളാട് സ്വദേശി റഹീമ കെ എ കരസ്തമാക്കി. ‘നാലഞ്ച് ബായക്ക പാഠങ്ങൾ’ എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. 25000 രൂപയും പ്രശസ്ത്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗം ഗവേഷകയായ റഹീമ വാളാട് പുത്തൂർ കോമ്പി ഗഫൂറിന്റെയും റഹ്മത്തിന്റെയും മകളാണ്.

Continue Reading

പിടിവിട്ട് കുതിച്ച് സ്വര്‍ണവില, 53,000ലേക്ക്; ഒന്‍പത് ദിവസത്തിനിടെ വര്‍ധിച്ചത് 2300 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഒന്‍പത് […]

Continue Reading

സുല്‍ത്താന്‍ ബത്തേരി അല്ല, അത് ഗണപതി വട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സുല്‍ത്താന്‍ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍.. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നും അത് ഗണപതിവട്ടമെന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘സുല്‍ത്താന്‍ ബത്തേരിയല്ല. അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്?. സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി?. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത് ഗണപതി വട്ടമാണ്. താന്‍ ആക്കാര്യം ആവര്‍ത്തിച്ചെന്നേയുള്ളു. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. […]

Continue Reading

‘ക്യാപ്റ്റന്‍ എന്ന നിലയില്‍ അതുപറയേണ്ടി വരുമ്പോഴാണ് ഏറ്റവും പ്രയാസം’; തോല്‍വിക്ക് പിന്നാലെ സഞ്ജു

ജയ്പൂര്‍: രണ്ട് ഓവറില്‍ 35 റണ്‍സ്… രാജസ്ഥാനെതിരായ ഐപിഎല്‍ മത്സരത്തില്‍ കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ നില്‍ക്കെ കടുത്ത ഗുജറാത്ത് ആരാധകര്‍ പോലും വിജയം പ്രതീക്ഷിച്ച് കാണില്ല. വാലറ്റത്ത് റാഷിദ് ഖാനും രാഹുല്‍ തെവാത്തിയയും പുറത്തെടുത്ത പോരാട്ടവീര്യമാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ടു റണ്‍സ്. ഫോര്‍ അടിച്ചാണ് റാഷിദ് ടീമിന്റെ ജയം ഉറപ്പിച്ചത്. ഇതോടെ തുടര്‍ച്ചയായ നാലു കളികളില്‍ തോല്‍വി അറിയാതെ മുന്നേറിയ രാജസ്ഥാന്റെ […]

Continue Reading

സ്വര്‍ണവില 53,000ലേക്ക്, ഉച്ചയോടെ വീണ്ടും വര്‍ധിച്ചു; രണ്ടുതവണകളായി കൂടിയത് 280 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഉച്ചയോടെ വീണ്ടും കൂടി. ഇന്ന് രണ്ടു തവണകളായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 280 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാവിലെ 80 രൂപയാണ് കൂടിയത്. 53000 കടന്നും കുതിക്കുമെന്ന പ്രതീതി ജനിപ്പിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,800 രൂപയായാണ് ഉയര്‍ന്നത്. ഗ്രാമിന് ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി 35 രൂപയാണ് കൂടിയത്. 6600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില […]

Continue Reading

ബലേനോയോ നെക്‌സണോ ബ്രസയോ ഒന്നുമല്ല!; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വില്‍പ്പനയില്‍ ‘രാജാവ്’ വാഗണ്‍ ആര്‍ തന്നെ

ന്യൂഡല്‍ഹി: ഇന്ന് കാര്‍ വിപണിയില്‍ കൂടുതല്‍ ആളുകള്‍ക്കും പ്രിയം എസ് യുവി മോഡലുകളോടാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ് യുവി സെഗ്മെന്റില്‍ ഉണ്ടായ വളര്‍ച്ച ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എസ് യുവി സെഗ്മെന്റ് 50.4 ശതമാനമായാണ് വളര്‍ന്നത്. ഹാച്ച്ബാക്ക് സെഗ്മെന്റ് 27.8 ശതമാനത്തിലേക്ക് താഴ്ന്നു. എന്നിട്ടും മുന്‍പത്തെ രണ്ടു സാമ്പത്തിക വര്‍ഷത്തിന് സമാനമായി 2023-24 സാമ്പത്തിക വര്‍ഷത്തിലും കാര്‍ വില്‍പ്പനയില്‍ മുന്‍പന്തിയില്‍ എത്തിയത് മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍ ആണ്.മാരുതിയുടെ തന്നെ ബലേനോ, ബ്രസ, […]

Continue Reading

‘തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യരുത്’; ഇഡിക്ക് കോടതി നിര്‍ദേശം

കൊച്ചി: കിഫ്ബിയിലെ ഫെമ നിയമലംഘന കേസില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് വിലക്കി ഹൈക്കോടതി. തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ട ആവശ്യമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. തോമസ് ഐസക് സ്ഥാനാര്‍ഥിയാണെന്നും പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി ആര്‍ രവി വ്യക്തമാക്കി. എന്നാല്‍ ഇഡി ഹാജരാക്കിയ ചില ഫയലുകള്‍ പരിശോധിച്ചതില്‍നിന്ന് ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ബാധ്യതയില്ലെന്നാണ് തോമസ് […]

Continue Reading

കുതിപ്പ് തുടരുന്നു, സ്വര്‍ണവില 52,500ന് മുകളില്‍; ആറുദിവസത്തിനിടെ വര്‍ധിച്ചത് 2000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,520 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും […]

Continue Reading

തൃശൂരില്‍ സിപിഎമ്മിന് 101 സ്ഥാവര ജംഗമ സ്വത്തുക്കള്‍; കണക്കില്‍ ഒരു കെട്ടിടം മാത്രമെന്ന് ഇഡി

തൃശൂര്‍: തൃശൂരിലെ സിപിഎമ്മിന്റെ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചെന്ന ആരോപണവുമായി ഇ ഡി. തൃശൂരില്‍ പാര്‍ട്ടിക്ക് 101 സ്ഥാവര, ജംഗമ സ്വത്തുക്കളുണ്ട്. എന്നാല്‍ ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കില്‍ ഒരു കെട്ടിടം മാത്രമാണ് കാണിച്ചിട്ടുള്ളതന്നും ഇഡി ആരോപിക്കുന്നു. സ്വത്തുക്കള്‍ സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. പാര്‍ട്ടി കെട്ടിടങ്ങളും വസ്തുക്കളും മറ്റും വാങ്ങിയത് ജില്ലാ സെക്രട്ടറിയുടെയും മറ്റും പേരിലാണ്. ഇതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ഇതിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇഡി […]

Continue Reading

കടുത്ത ചൂടില്‍ വിറ്റത് 20ലക്ഷം എസികള്‍; വോള്‍ട്ടാസ് ഓഹരി റോക്കറ്റ് വേ​ഗത്തിൽ, അപ്പര്‍ സര്‍ക്യൂട്ടില്‍ ‘ലോക്ക്’

മുംബൈ: പ്രമുഖ ഗൃഹോപകരണ കമ്പനിയായ വോള്‍ട്ടാസ് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒറ്റയടിക്ക് പത്തുശതമാനം ഉയര്‍ന്നതോടെ അപ്പര്‍ സര്‍ക്യൂട്ടില്‍ വോള്‍ട്ടാസ് ലോക്ക് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20 ലക്ഷം എസി വിറ്റതായുള്ള വോള്‍ട്ടാസിന്റെ പ്രഖ്യാപനമാണ് മുന്നേറ്റത്തിന് കാരണം. രാജ്യം കടുത്ത ചൂട് നേരിടുകയാണ്. എസിയുടെ വില്‍പ്പന വിപണിയില്‍ തകൃതിയായി നടക്കുന്നതിനിടെയാണ് വോള്‍ട്ടാസിന്റെ പ്രഖ്യാപനം വന്നത്. ഇതിന് പിന്നാലെയാണ് വോള്‍ട്ടാസ് ഓഹരി മുന്നേറിയത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് വോള്‍ട്ടാസ്. എസി വില്‍പ്പനയുടെ […]

Continue Reading