മീനപ്പൂക്കൾ: കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി

മാനന്തവാടി:കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ‘എങ്ക’ലൈബ്രറിയിൽ വെച്ച് മീനപ്പൂക്കൾ ക്യാമ്പ് അംഗങ്ങളായ ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്ക് വിഷു കൈനീട്ടം വിതരണം ചെയ്തു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.രാജീവൻ കെ അധ്യക്ഷത വഹിച്ചു. അശോകൻ കെ, മോഹൻ ദാസ് കെ. കെ, ശിഹാബ് മുരുക്കോളി, വിദ്യ കെ, ഷാജി കെ, ഇർഷാദ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. വയനാട് ജില്ലയിലെ വിവിധ കോളനികളിലെ നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.കുട്ടികളിലെ സർഗ വാസനകൾ […]

Continue Reading

വൈത്തിരി തളിപ്പുഴയ്ക്ക് സമീപം വാഹനാപകടം: മൂന്ന് പേർ മരിച്ചു

വൈത്തിരി തളിപ്പുഴയ്ക്ക് സമീപം കെ എസ് ആർ ടി സി സ്കാനിയ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർ മരിച്ചു. മലപ്പുറം കുഴിമണ്ണ സ്വദേശികളായ ഒരു കുടുംബത്തിലെ സ്ത്രീയും, രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. സ്ത്രീയുടെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലും, മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിലുമാണുള്ളത്. പരിക്കേറ്റ സഹയാത്രികരെ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Continue Reading

രാഹുൽ ഗാന്ധി തിങ്കളാഴ്ചയെത്തും; പ്രചാരണത്തിന് മുഖ്യമന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കളുടെ വൻനിര

മല്ലികാർജുൻ ഖാർഗെ 20നും പ്രിയങ്ക ഗാന്ധി 22നും ഡി.കെ ശിവകുമാർ 18നുമെത്തും വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിങ്കളാഴ്ചയെത്തും. രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യർഥിക്കാൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കളുടെ വൻനിരയാണ് മണ്ഡലത്തിലെത്തുക. തിങ്കളാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധിയെ യു.ഡി.എഫ് സംസ്ഥാന നേതാക്കൾ സ്വീകരിക്കും. രാവിലെ പത്തിന് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന റോഡ് ഷോയോടെയാണ് പര്യടനത്തിന് തുടക്കമാവുക. തുടർന്ന് 11ന് പുൽപ്പള്ളിയിൽ നടക്കുന്ന കർഷക റാലിയിൽ പങ്കെടുക്കും. […]

Continue Reading

ജയം വേണം, പഞ്ചാബിനും രാജസ്ഥാനും; കനക്കും പോരാട്ടം

മുല്ലന്‍പുര്‍: വിജയ വഴിയില്‍ തിരിച്ചെത്താന്‍ സഞ്ജു സാംസണും കൂട്ടരും ഇന്നിറങ്ങും. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. തുടരെ നാല് വിജയങ്ങള്‍ സ്വന്തമാക്കി കുതിച്ചെത്തിയ രാജസ്ഥാന്‍ അഞ്ചാം പോരാട്ടത്തില്‍ പരാജയമേറ്റു വാങ്ങി. പഞ്ചാബും അവസാന കളി തോറ്റാണ് വരുന്നത്. ജയിക്കാനുള്ള ആഗ്രഹത്തിലാണ് അവരും. നിലവില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന രാജസ്ഥാന് പക്ഷേ അവസാന മത്സരം വലിയ പാഠമാണ്. ഡെത്ത് ഓവര്‍ ബൗളിങ് അവര്‍ക്ക് തലവേദനയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടം അവരുടെ കൈയിലിരുന്നതാണ്. ബൗളര്‍മാരുടെ പിടിപ്പുകേടാണ് പരാജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഫോമിലേക്കെത്താതും […]

Continue Reading

മലയാള സിനിമയെ ഒഴിവാക്കി, പിവിആറിനെതിരെ പ്രതിഷേധം; നഷ്ടം നികത്താതെ ഇനി പ്രദര്‍ശനമില്ലെന്ന് ഫെഫ്ക

കൊച്ചി: പിവിആര്‍ ഗ്രൂപ്പിന്റെ സ്‌ക്രീനുകളില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കാത്ത നിലപാടിനെ തെരുവില്‍ ചോദ്യം ചെയ്യുമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. പ്രദര്‍ശനം നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകള്‍ ഇനി പിവിആര്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഫെഫ്ക അറിയിച്ചു. വെര്‍ച്വല്‍ പ്രിന്റ് ഫീയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പിവിആര്‍ ഗ്രൂപ്പ് മലയാള സിനിമ ബഹിഷ്‌കരിച്ചതിനെതിരെ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഫെഫ്ക നിലപാട് അറിയിച്ചത്. തിയറ്ററുകളിലേക്ക് കണ്ടന്റ് എത്തിക്കുന്ന ക്യൂബ് അടക്കമുള്ള കമ്പനികള്‍ വലിയ വെര്‍ച്വല്‍ പ്രിന്റ് ഫീ […]

Continue Reading

ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു

പാലക്കാട്: പാലക്കാട് കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍ പാളം കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു. വൈകിട്ട് അഞ്ചുമണിക്കാണു മരണം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആന. ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് മരുന്നുകളും മറ്റ് ചികിത്സയും നല്‍കി വരുകയായിരുന്നു. നടക്കാൻ കഴിയാതെ ആന കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആനയുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായി വനംവകുപ്പ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ബുധനാഴ്ച്ചയാണ് 25 വയസുള്ള പിടിയാനയ്ക്ക് ട്രെയില്‍ ഇടിച്ച് പരിക്കേറ്റത്. […]

Continue Reading

ചെന്നലോടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് 7 പേർക്ക് പരിക്ക്

കൽപ്പറ്റ : ചെന്നലോടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് 7 പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. പരപ്പനങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു

Continue Reading

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് 560 രൂപ കുറഞ്ഞ് വില 53,200 ലെത്തി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഒന്‍പത് […]

Continue Reading

ലോക്‌സഭ തെരഞ്ഞെടുപ്പ്; മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി

ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി നിയോഗിച്ച മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി. മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ചുമതലകള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ സംബന്ധിച്ചും പരിശീലന നൽകി. ലോക്‌സഭ തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്‌സര്‍വര്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, എന്‍.എം മെഹറലി, ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന പരിശീലനത്തിൽ […]

Continue Reading

ലോക്സഭാ തെരഞ്ഞെടുപ്പ്; മാധ്യമങ്ങള്‍ എം.സി.എം.സി നിരീക്ഷണത്തില്‍

പെയ്ഡ് ന്യൂസുകളും പരസ്യങ്ങളും നിരീക്ഷിക്കും ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) യുടെ പ്രവര്‍ത്തനം ഊര്‍ജിതം. മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി 15 അംഗ ടീമാണ് വിവിധ സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാധ്യമ നിരീക്ഷണ സെല്‍ ടിവി ചാനലുകള്‍, അച്ചടി മാധ്യമങ്ങള്‍, നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സമഗ്രമായി വിലയിരുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവും പരിശോധിക്കും. തെരഞ്ഞെടുപ്പ് ദിവസം വരെ കൃത്യമായ പ്രവര്‍ത്തനം ഉറപ്പുവരുത്തും […]

Continue Reading