ആദ്യ പകുതിയില് തന്നെ തകര്പ്പന് മൂന്ന് ഗോളുകള്; ക്രൊയേഷ്യയെ തകര്ത്ത് സ്പെയ്ന്, ഗംഭീര തുടക്കം
ബെര്ലിന്: സ്പെയ്നിന് യൂറോ കപ്പില് മിന്നുന്ന തുടക്കം. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്ക്ക് തകര്ത്ത് സ്പെയ്ന് യൂറോ യാത്രയുടെ തുടക്കം ഗംഭീരമാക്കി. അല്വാരോ മൊറാട്ട (29), ഫാബിയാന് റൂയിസ് (32), ഡാനി കാര്വഹാല് (45+2) എന്നിവരാണ് സ്പാനിഷ് സംഘത്തിലെ സ്കോറര്മാര്. യുവതാരങ്ങളുടെ കരുത്തില് കളത്തില് ഇറങ്ങിയ സ്പെയ്ന് ആദ്യ പകുതിയില് തന്നെ മൂന്നു ഗോളിന് മുന്നിലെത്തുകയായിരുന്നു.ക്രൊയേഷ്യയ്ക്കെതിരേ തകര്പ്പന് തുടക്കമായിരുന്നു സ്പെയ്നിന്റേത്. ആദ്യ 25 മിനിറ്റുകള്ക്കുള്ളില് തന്നെ മൂന്നോളം തവണയാണ് അവര് ഗോളിനടുത്തെത്തിയത്. തട്ടിത്തെറിച്ച നിരവധി അവസരങ്ങള്ക്കൊടുവില് 28-ാം മിനിറ്റില് […]
Continue Reading