കോൺഗ്രസ് കനറാ ബാങ്കിന് മുൻപിൽ ധർണ നടത്തി

Wayanad

പനമരം :കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളുക, കർഷകർക്കെതിരെയുള്ള ജപ്തി നടപടികൾ നിർത്തിവെയ്ക്കുക, സർഫാസി നിയമം പിൻവലിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പനമരം കോൺഗ്രസ് മണ്ഡലം കമ്മറ്റി കനറാ ബാങ്കിന് മുൻപിൽ ധർണാ സമരം നടത്തി.ഡി.സി.സി വൈസ് പ്രസിഡണ്ട് മംഗലശേരി മാധവൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു. പനമരം മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല അധ്യക്ഷത വഹിച്ചു.

പി.ജെ.ബേബി, വാസു അമ്മാനി, തുരിത്തിയിൽ ബേബി, എം.ജി പ്രകാശ്, സാബു നീർവാരം, എം.കെ അഹമ്മദ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബീന സജി, ഷീമ മാനുവേൽ , അനിരുദ്ധൻ നീർവാരം, വി.ജെ ആന്റണി, ഇ.ജെ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *