മാനന്തവാടി: യംങ് വർക്കേഴ്സ് കൗൺസിൽ ഐ.എൻ.ടി.യു.സി മാനന്തവാടി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സ്റ്റെപ്പ് അപ്പ് ‘ ലീഡർഷിപ്പ് ട്രെയിനിംഗ് ക്യാമ്പ് മാനന്തവാടി ഡബ്ലൂ.എസ്.എസ്.എസ്. ഹാളിൽ വെച്ച് നടത്തി. തൊഴിലവസരങ്ങൾ ഇല്ലായ്മ ചെയ്ത് കൊണ്ട് യുവജനങ്ങളുടെ പ്രതീക്ഷകൾ തല്ലി കെടുത്തുന്ന കേന്ദ്ര കേരള സർക്കാരുകൾ തെറ്റ് തിരുത്തണമെന്ന് ക്യാമ്പ് ഉദ്ഘാനം ചെയ്യ്ത് കൊണ്ട് കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ആവശ്യപ്പെട്ടു.ലിബിൻ എം.ഒ അദ്ധ്യക്ഷത വഹിച്ചു . ഇഷ്ടക്കാർക്ക് അനധികൃ തമായി നിയമനങ്ങൾ കൊടുത്ത് സർക്കാർ യുവജനങ്ങളെ വഞ്ചിക്കു കയാണെന്ന് ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് കൊ ണ്ട് ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി പറഞ്ഞു . അഡ്വ.എൻ.കെ.വർഗ്ഗീസ് , ടി.എ.റെജി , താരീഖ് കടവൻ , കെ.വി. ഷിനോജ് , നിധിൻ പി.എം , സച്ചിൻ സുനിൽ , പി.വി. ജോർജ് , സിൽവി തോമസ് , എം.പി.ശശികുമാർ , ബേബി തുരുത്തിയിൽ , അസീസ്സ് വാളാട് , ജിബിൻ മാമ്പള്ളി തുടങ്ങിയവർ സംസാരിച്ചു .