തിരുനെല്ലി:പട്ടികവർഗ്ഗ വികസന വകുപ്പും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും സംയുക്തമായി നടപ്പിലാക്കുന്ന “ഹരിതരശ്മി” പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയുടെയും കിഴങ്ങ് വർഗ്ഗങ്ങളുടെയും നടീൽ ഉത്സവം നടത്തി.കൊയ്ത്തിനു ശേഷം തരിശായി കിടക്കേണ്ടിയിരുന 4 ഏക്കർ സ്ഥലത്താണ് പദ്ധതിയുടെ ഭാഗമായി വിത്തിറക്കിയത്.നടീൽ ഉത്സവത്തിന്റെ ഉത്ഘാടനം മാനന്തവാടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ ശ്രീ.ഇസ്മായിൽ സി നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ശ്രീ.നജുമുദ്ദീൻ(ടി.ഇ.ഒ, കാട്ടിക്കുളം), ശ്രീ.പി.ജി.അനിൽ( സംസ്ഥാന കോഓർഡിനേറ്റർ CMD), ശ്രീ. പ്രഭാകരൻ .എം , (വാർഡ് മെമ്പർ) ശ്രീ. ചന്ദ്രൻ,( ഹരിതരശ്മി സംഘം സെക്രട്ടറി) ശ്രീമതി ശോഭന( എസ്.ടി പ്രമോട്ടർ ഓലഞ്ചേരി) എന്നിവർ സന്നിഹിതരായി.