കേരളത്തില്‍ 3262 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂര്‍ 122, വയനാട് 108, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,564 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,09,157 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2407 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 305 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 32,980 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.