മാനന്തവാടി:വയനാട് മുസ്ലിം ഓർഫനേജ് മാനന്തവാടി താലൂക്ക് വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ ബി നസീമ ആദ്യക്ഷത വഹിച്ച ചടങ്ങ് ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
ഡബ്ല്യു.എം.ഒ കോ.ജനറൽസെക്രട്ടറി ടി എം മുജീബ് ഫൈസി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ‘അനാഥ സംരക്ഷണത്തിൽ വനിതാ പങ്കാളിത്തം’ എന്ന വിഷയത്തിൽ സൈൻ വനിതാ വിംഗ് ഡയറക്ടർ അഷ്മി റാഷിദ് കൂളിവയൽ ക്ലാസെടുത്തു. ‘കുടുംബിനികളുടെ മാനസിക ആരോഗ്യം’ എന്ന വിഷയത്തിൽ അഡ്വക്കറ്റ് ശബ്ന മുംതാസം, ‘കുട്ടികളുടെ സംസാര വൈകല്യം’ എന്ന വിഷയത്തിൽ ജാസ്മിൻ നിസാറും, ഫാമിലി കൗൺസിലിങ് സംബന്ധിച്ച് എ.കെ ഷാനവാസ് എന്നിവർ ക്ലാസെടുത്തു. ചടങ്ങിൽ മാനന്തവാടി താലൂക്കിൽ ഡബ്ല്യു.എം.ഒ വിന് വേണ്ടി പുതിയ വനിതാ കമ്മിറ്റി രൂപീകരിച്ചു. സെക്രട്ടറി മായൻ മണിമ ചർച്ചക്ക് മറുപടി പറഞ്ഞു.അസീസ് ഗസ്സാലി പ്രാർഥന നടത്തി. സുമയ്യ ടീച്ചർ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൽമ മോയി നന്ദിയും പറഞ്ഞു.