കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഇന്നത്തെ പവന് വില 37,000 രൂപ. ഗ്രാമിന് 35 രൂപ കൂടി 4625ല്‍ എത്തി.
ഈ മാസം 12ന് കുതിച്ചുകയറിയ വില 16മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു.
ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ കച്ചവടം നടക്കുകയും ചെയ്തു.