രാജ്യത്ത് ഏറെ ദിവസത്തിന് ശേഷം കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.67 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.7 ശതമാനത്തിൽ നിന്ന് 11.6 ശതമാനത്തിലേക്ക് കുറഞ്ഞു.
അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്ക് ഉയരുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 1192 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2,54,076 പേർ രോഗമുക്തി നേടി.നിലവിൽ 17,43,059 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 4.14 കോടി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4.96 ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.