ബത്തേരി: സുൽത്താൻ ബത്തേരിൽ വെച്ച് കർഷകരുടെയും വ്യാപാരികളുടെയും ഒരു സംയുക്ത യോഗം നടന്നു.ഇഞ്ചിയുടെ വില തകർച്ചയിൽ ബുദ്ധിമുട്ടുന്ന കർഷ
കർക്ക് വില വർദ്ധിക്കാൻ വേണ്ട നടപടികളടക്കം ചർച്ച ചെയ്തു. ചർച്ചയിൽ കച്ചവടക്കാരെ കൊണ്ട് ഇടപെടാൻ പറ്റുന്ന മേഘലയിൽ ഇടപെട്ട്
സഹായ നടപടികൾക്ക് കച്ചവടക്കാർ മുന്നിട്ടിറങ്ങാനും മീറ്റിംഗിൽ ധാരണയായി. വ്യാപാരികളുടെ കൂട്ടായ്മയിൽ നിന്നും കർഷകക്കൂട്ടായ്മയിൽ നിന്നും വന്നവരെ ഉൾപെടുത്തി ഒരു കോർ കമ്മറ്റി രൂപീകരിക്കുകയും ഭാവിയിൽ വരുന്ന പ്രശ്നപരിഹാരത്തിന് ഈ കമ്മറ്റിയുടെ ഇടപെടൽ ഉണ്ടാ
വണെമെന്നും യോഗം വിലയിരുത്തി. യോഗത്തിൽ ഫിലിപ്പ് , സാബു ,
റസാക്ക് നെല്ലിയമ്പം, മഷൂദ് മിന്റ് , തോമസ്, അജയകുമാർ , ഹരിഹരൻ ,എന്നിവർ സംസാരിച്ചു.