ബംഗളൂരു: കുനൂർ ഹെലികോപ്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു. ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വരുൺ സിങ്ങിനെ വിദഗ്ധ ചികിത്സക്കായി കൂനൂരിൽ നിന്നും പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരിൽ ഹെലികോപ്ടർ തകർന്ന് അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വെല്ലിങ്ടണിലെ യാത്രക്കിടെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടമുണ്ടായത്.