കൽപ്പറ്റ : വയനാട്ടിലെ കുറുക്കൻമൂലയിലും മറ്റു പ്രദേശങ്ങളിലും ഏറെ നാളായി തുടരുന്ന വന്യമൃഗ ശല്യത്തിന് ശ്വാശ്വത പരിഹാരം കാണേണ്ടതിന്റെ ആവശ്യകത എൻ.സി.പി. സംസഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് വനം വകുപ്പ് മന്ത്രിയെ നേരിൽ കണ്ടു അറിയിക്കും . നാഷണലിസ്റ് മഹിളാ കോൺഗ്രസ് കൽപ്പറ്റയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ . ഇന്നത്തെ സാമൂഹിക വ്യവസ്ഥയിൽ മാറ്റം വരുത്തുന്നതിന് സ്ത്രീകൾക്ക് ഉള്ള പങ്ക് വളരെ പ്രാധാന്യമുള്ളതാണെന്നു അവർ ഓർമ്മിപ്പിച്ചു . പാർട്ടിയിലേക്ക് പുതിയതായി കടന്നു വന്ന പൂതാടി മുൻ പഞ്ചായത്തു പ്രസിഡന്റ് ഉമാ അഭിനന്ദനൻ , ജെന്നി ഈപ്പൻ എന്നിവരെ സ്വീകരിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. വന്ദന ഷാജു , അനൂപ് വരദൂർ, മമ്മൂട്ടി എളങ്ങോളി , സ്മിത ജോണി , വത്സല സി . എം ,ഭാനുമതി എന്നിവർ സംസാരിച്ചു.