രാവിലെ എഴുനേല്‍ക്കുമ്പോള്‍ സ്ഥിരമായി തുമ്മുന്ന കുറച്ചുപേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ആ തുമ്മലിനെ അത്ര നിസ്സാരമായി ആരും കാണരുത്. രാവിലെയുള്ള തുമ്മല്‍ കഫവൃദ്ധിമൂലമാണുണ്ടാകുന്നത്.
ചിലരില്‍ ഇത് വര്‍ധിച്ച് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് ഉണ്ടാകുന്ന വ്യതിയാനം മൂലം ചില പ്രത്യേക വസ്തുക്കള്‍ക്ക് ശരീരവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ശരീരം അസ്വഭാവിക രീതിയില്‍ പ്രതികരിക്കുന്നു. അതാണ് അലര്‍ജി, തുമ്മല്‍, ശ്വാസതടസം തുടങ്ങിയവ.