ടി20 ലോക കപ്പില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്കാരം നല്‍കിയതിനെ ചോദ്യം ചെയ്ത് പാക് മുന്‍ പേസര്‍ ശുഐബ് അക്തര്‍ രംഗത്ത്. വാര്‍ണര്‍ക്കായിരുന്നില്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്കാരം ലഭിക്കേണ്ടിയിരുന്നതെന്നും പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ ആസമാണ് ഇതിനു കൂടുതല്‍ അര്‍ഹനെന്നും അക്തര്‍ പറഞ്ഞു.
‘ബാബര്‍ ആസമിനു അവാര്‍ഡ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ടൂര്‍ണമെന്റിന്റെ താരമായി അദ്ദേഹം മാറുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു. ഉറപ്പായും ഇതു അന്യായമായ തീരുമാനമാണ്’ അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.