കോഴിക്കോട്: അന്തരിച്ച നടൻ റിസബാവയെ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടനാക്കുന്നതിൽ നിന്ന് തടഞ്ഞത് ഒരു മിമിക്രിക്കാരനായിരുന്നുവെന്ന് സംവിധായകൻ ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തൽ. ഫേസ്ബുക്ക് പോസ്റ്റിലാണ് റിസബാവയുടെ വളർച്ച ഇല്ലാതാക്കിയയാളെ കുറിച്ച് സൂചന നൽകിയത്.
ഇൻ ഹരിഹർ നഗർ ഹിറ്റായതിനു പിന്നാലെയാണ് ആ സിനിമയിലെ വില്ലൻ കഥാപാത്രത്തെ തേടി ഇന്ത്യയിലെ വിവിധ ഇൻഡസ്ട്രികളിൽ നിന്നും വിളികളെത്തിയത്. ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം റിസബാവ എന്ന നടനെ ചലച്ചിത്ര മേഖലയിലെ സജീവ ചർച്ചാ കേന്ദ്രമാക്കി കഴിഞ്ഞിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്നുള്ളവരെല്ലാം സിനിമയുടെ റീമേക്കിന്റെ നിയമാവകാശം നേടാൻ ഇൻ ഹരിനഗർ ചിത്രത്തിലെ നിർമാണ പങ്കാളിയായ ആലപ്പി അഷ്റഫിനെ സമീപിക്കുകയായിരുന്നു.
എന്നാൽ സുഹൃത്തായ ആ മിമിക്രിക്കാൻ, റിസബാവ ഇപ്പോൾ അറിയപ്പെടുന്ന നടനായെന്നും പ്രമുഖ നടന്മാരോപ്പം മാത്രം ഇനി അഭിനയിച്ചാൽ മതിയെന്നും വിശ്വസിപ്പിച്ചു. മിമിക്രിക്കാരൻ സുഹൃത്തിന്റെ വാക്കുവിശ്വസിച്ചതോടെയാണ് റിസബാവ വൻ ഓഫറുകളൊന്നും സ്വീകരിക്കാതിരുന്നതെത്ര.