ഫോണ് വിളിക്കുമ്പോഴുള്ള കൊറോണ ജാഗ്രതാസന്ദേശം കുറച്ച് നാളത്തേക്ക് ഒഴിവാക്കണം എന്ന് നടന് ഷെയ്ന് നിഗം. കേരളം മറ്റൊരു പ്രളയഭീതിയിലേക്ക് എത്തി നില്ക്കുമ്പോഴാണ് റെക്കോഡു ചെയ്തുവെച്ച കോവിഡ് സന്ദേശം മൂലം ഒരു ജീവന് രക്ഷിക്കാനുള്ള സമയം നഷ്ടപ്പെട്ടേക്കാം എന്ന് ഷെയ്ന് പറയുന്നത്.