കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സ്വന്തം വിവാഹത്തിന് ധരിച്ചത് 625 പവന് സ്വര്‍ണം. ഈ വാദം ചൂണ്ടിക്കാട്ടി പ്രതിയുടെ ഭാഗം കോടതിയില്‍ വിവാഹചിത്രം ഹാജരാക്കി. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ 1 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് വാദിക്കാനാണ് ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്.
ഫോട്ടോ കണ്ട് സ്വര്‍ണം എത്രയുണ്ടെന്ന് പറയാൻ കഴിയില്ല എന്നാണ് എന്‍ഐഎയുടെ വാദം. ഇത്രയും സ്വര്‍ണം വാങ്ങിയതിന്റെ രേഖകള്‍ ഇല്ലെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. തെളിവില്ലാത്ത കാര്യമാണിതെന്നും കോടതി സൂചിപ്പിച്ചു