ബിജെപി എംപി റാം സ്വരൂപ് ശര്‍മയെ മരിച്ച നിലയില്‍

Obituary

ബിജെപി എംപി റാം സ്വരൂപ് ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹിയിലെ നോര്‍ത്ത് അവന്യുവിലെ വസതിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള എംപിയാണ് റാം സ്വരൂപ് ശര്‍മ. തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സ്റ്റാഫുകളില്‍ ഒരാളാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.ശര്‍മയുടെ മരണത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ നടത്താനിരുന്ന പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിംഗ് ബിജെപി മാറ്റിവെച്ചു. മാണ്ഡിയില്‍ നിന്ന് 2014മുതല്‍ എംപിയാണ് ശര്‍മ.രണ്ട് മാസത്തിനുള്ളില്‍ രണ്ടാമത്തെ പാര്‍ലമെന്റ് അംഗമാണ് ആത്മഹത്യ ചെയ്യുന്നത്. ഫെബ്രുവരിയില്‍ ദാദ്ര നാഗര്‍ ഹവേലി എംപി മോഹന്‍ ദേല്‍ക്കര്‍ ആത്മഹത്യ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *