കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം അപ്രതീക്ഷിതാണെന്നും പുനഃപരിശോധിക്കണമെന്നും യൂത്ത് ലീഗ് ദേശീയ നേതാവ്. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുയീന്‍ അലി ശിഹാബ് തങ്ങളാണ് ഇക്കാര്യം തുറന്നടിച്ചത്. ലീഗ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് ഇദ്ദേഹം. രാജി തീരുമാനം ലീഗ് പ്രഖ്യാപിച്ചതോടെ നേതാക്കള്‍ക്കും അണികള്‍ക്കും ന്യായീകരിക്കാന്‍ സാധിക്കുന്നില്ലെന്നും മറുപടി ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് ഈ തീരുമാനമെത്തിച്ചത്. തീരുമാനം പുനഃപരിശോധിക്കുകയും എല്ലാവര്ക്കും സ്വീകാര്യമായത് തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു