ഒരു ധനികനെ വിവാഹം ചെയ്തപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്നാണ് വിചാരിച്ചത്

General

വാര്‍ത്തകളിലിടം നേടാന്‍ വിചിത്രമായ പ്രസ്താവനകളുമായെത്തുന്ന താരമാണ് രാഖി സാവന്ത്. തന്റെ വിവാഹ ജീവിതം പരാജയപ്പെട്ടുവെന്നും കടുത്ത നിരാശയിലാണ് ഇപ്പോള്‍ താനെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് രാഖി. ബിഗ് ബോസ് ഹിന്ദി സീസണില്‍ രാഖി പങ്കെടുക്കുന്നുണ്ട്. അതിന് മുന്നോടിയായുള്ള അഭിമുഖത്തിലാണ് വിവാഹത്തകര്‍ച്ചയെ കുറിച്ച് രാഖി വെളിപ്പെടുത്തിയത്.വാര്‍ത്തകളിലിടം നേടാന്‍ വിചിത്രമായ പ്രസ്താവനകളുമായെത്തുന്ന താരമാണ് രാഖി സാവന്ത്. തന്റെ വിവാഹ ജീവിതം പരാജയപ്പെട്ടുവെന്നും കടുത്ത നിരാശയിലാണ് ഇപ്പോള്‍ താനെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് രാഖി. ബിഗ് ബോസ് ഹിന്ദി സീസണില്‍ രാഖി പങ്കെടുക്കുന്നുണ്ട്. അതിന് മുന്നോടിയായുള്ള അഭിമുഖത്തിലാണ് വിവാഹത്തകര്‍ച്ചയെ കുറിച്ച് രാഖി വെളിപ്പെടുത്തിയത്.
”വിവാഹജീവിതം വലിയ ദുരന്തമായി മാറി. കടുത്ത വിഷാദത്തിലാണ്. വിധി എല്ലായ്‌പ്പോഴും എനിക്കെതിരായിരുന്നു. എങ്കിലും മറ്റുള്ളവരെപ്പോലെ എന്റെ ജീവിതം ഞാന്‍ നശിപ്പിക്കില്ല. ദൈവം നല്‍കിയ സമ്മനമാണിത്. അതുകൊണ്ടു തന്നെ അമൂല്യമാണ്. ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രശ്‌നത്തിലാണ്” എന്ന് രാഖി പറഞ്ഞു.
ഒറ്റയ്ക്കാണ് കുടുംബം നോക്കുന്നത്. ഒരു ധനികനെ വിവാഹം ചെയ്തപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്നാണ് വിചാരിച്ചത്. എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നു എന്നും രാഖി വ്യക്തമാക്കി. തങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് ബിഗ് ബോസില്‍ വിശദമാക്കാം എന്നും രാഖി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *