വയനാട്ടില്‍ മഴക്കെടുതി, വീണ്ടും മരണം.
5 വയസ്സുള്ള പെൺകുട്ടി മുങ്ങി മരിച്ചു
പൊഴുതന:അച്ഛനും അമ്മയുമോടൊപ്പം തോട് മുറിച്ച് കടക്കവെ വെള്ളക്കെട്ടിലെ ഒഴുക്കില്‍പ്പെട്ട് അഞ്ച് വയസ്സുകാരി മരിച്ചു. പൊഴുതന അച്ചൂര് വേങ്ങാത്തോട് കാട്ടുനായ്ക്ക കോളനിയിലെ ഉണ്ണികൃഷ്ണന് -രതി ദമ്പതികളുടെ മകള്‍ ഉണ്ണിമായ (5) യാണ് മരിച്ചത്.
ഇന്നു ഉച്ചയോടെയാണ് സംഭവം. ഒഴുക്കില്‍പ്പെട്ട കുട്ടിയെ നാട്ടുകാര്‍ പുറത്തെടുത്ത് പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.