സ്ഥാനാർത്ഥിയുടെ ബന്ധുവീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്ത പണം പ്രവർത്തകർ തട്ടിപ്പറിച്ച് ഓടി

National

ബി.ജെ.പി സ്ഥാനാർത്ഥിയുടെ ബന്ധുവീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത പണം പ്രവർത്തകർ തട്ടിപ്പറിച്ചോടി. തെലങ്കാനയിലെ ദുബ്ബക്കയിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ നടന്നത്.18.67 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. എന്നാൽ എന്നാൽ കാശുമായി പുറത്തിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും 12.80 ലക്ഷം രൂപ ബിജെപി പ്രവർത്തകർ തട്ടിപ്പറിച്ചോടുകയായിരുന്നു.

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദുബ്ബക്കയിൽ പ്രചാരണ പ്രവർത്തനങ്ങൾ പൊടിപൊടിക്കുകയാണ്. ഇതിനിടയിലാണ് ബി ജെ പി സ്ഥാനാർത്ഥി രഘുനന്ദന്റെ ബന്ധുവീട്ടിൽ പണം ചിലർ എത്തിച്ചെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്.
വോട്ടർമാരെ സ്വാധീനിക്കാൻ വിതരണം ചെയ്യാൻ എത്തിച്ചതെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ തോൽവി ഭയന്നുള്ള സർക്കാർ വേട്ടയാടലാണ് നടക്കുന്നതെന്നാണ് ബിജെപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *