ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി രംഗത്ത്.
കടുത്ത അന്ധവിശ്വാസമുള്ളയാളാണ് ലാലുപ്രസാദ് യാദവെന്നും മൂന്ന് വർഷം മുമ്പ് തന്നെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ലാലു പ്രസാദ് യാദവ് മന്ത്രവാദം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ലാലു പ്രസാദ് യാദവ് വെള്ളകുർത്ത ധരിക്കുന്നത് ഒഴിവാക്കിയത്. മന്ത്രവാദിയായ ശങ്കർ ചരൺ ത്രിപാഠിയെ ആർ.ജെ.ഡിയുടെ വക്താവാക്കിയതിനു കാരണം ലാലുവിന്റെ അന്ധവിശ്വാസമാണെന്ന്- സുശീൽ ട്വിറ്ററിലെഴുതി.