ഗുഡ്ഗാവ്ഃ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യമാകെ ശക്തമായ പ്രതിഷേധം തുടരുമ്പോൾ വ്യത്യസ്തമായി പ്രതിഷേധം തീർത്ത് ഹരിയാനയിലെ ഗ്രാമങ്ങളിലെ കര്‍ഷകര്‍. ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണച്ച ബി.ജെ.പി, ജെ.ജെ.പി(ജനനായക് ജനത പാര്‍ട്ടി) പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് ഹരിയാനയിലെ ഗ്രാമങ്ങളിലെ കര്‍ഷകര്‍ അവരുടെ രോഷം പ്രകടിപ്പിച്ചത്.
ഫത്തേബാദ് ജില്ലയിലെ അഹെര്‍വാന്‍, ഭാനി ഖേര എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ് ബിജെപിക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രാദേശികമായി കര്‍ഷകര്‍ യോഗം ചേര്‍ന്നാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അംബാല ജില്ലയിലെ ബറോല ഗ്രാമവാസികളും സമാന തീരുമാനമെടുത്തിട്ടുണ്ട്.സമരം ചെയ്ത കര്‍ഷകര്‍ക്കെതിരായ പൊലീസ് നടപടിയിലും അതൃപ്തിയുണ്ടെന്ന് ഗുര്‍പീത് സിംഗ് എന്ന കര്ഷകന് പറഞ്ഞു. മുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാലയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത കര്‍ഷകരുടെ നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഉള്‍പ്പെടെ പ്രയോഗിച്ചു. കര്‍ഷകരുടെ നേതാക്കളെ തടഞ്ഞു വെയ്ക്കുകയും ചെയ്തു. മരണ വാറണ്ടായ ഈ നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ബിജെപി, ജെജപി നേതാക്കളെ ബഹിഷ്കരിക്കുന്നത്. മുന്നറിയിപ്പ് അവഗണിച്ച് ആരെങ്കിലും വന്നാല്‍ അതിന്റെ അനന്തരഫലത്തിന് അവര്‍ തന്നെയാകും ഉത്തരവാദിയെന്നും ഗുര്‍പീത് സിംഗ് വ്യക്തമാക്കി.