കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായുള്ള ജല ജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാനതല പ്രവർത്തനോദ്ഘടനം ഇന്ന് നടക്കും. സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും ഇനി മുതൽ ടാപ്പ് വഴി വെള്ളമെത്തും. പദ്ധതിയുടെ പ്രവർത്തനോദ്ഘടനം ഇന്ന് വൈകീട്ട് 3 .30 ന് വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.