മെസിയുടെ പേരിലെ തട്ടിപ്പ്: അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ നീക്കം

General

തിരുവനന്തപുരം: ലിയോണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പറഞ്ഞുള്ള സാമ്പത്തിക തട്ടിപ്പ് പരാതിയിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ നീക്കം. അന്വേഷണത്തിനും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനും അനുമതി തേടി ഗവർണറെ ഉടൻ സമീപിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നിർണായക നീക്കം.

​ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ കേസെടുക്കുന്നതിലേക്കും തുടർ അന്വേഷണത്തിലേക്കും കടക്കാനാകും. മുൻ മന്ത്രി എന്ന നിലയിൽ അപ്പോയ്ന്റ്മെന്റ് അതോറിറ്റി ഗവർണർ ആയതിനാലാണ് അനുമതി തേടുന്നത്. മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സത്യപാലൻ എന്നിവരെ പ്രോസിക്യുട്ട് ചെയ്യാൻ സർക്കാർ അനുമതി മതിയാകും.

അർജന്റീന ടീമിനെയും സൂപ്പർതാരം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളാണ് അന്വേഷണപരിധിയിൽ. പദ്ധതിയുമായി ബന്ധപ്പെട്ട് വി. അബ്ദുറഹ്മാനിൽനിന്ന് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. പദ്ധതിയുടെ ആസൂത്രണം, സ്പോൺസറെ കണ്ടെത്തിയതിലെ നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായത്.

Leave a Reply

Your email address will not be published. Required fields are marked *