അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത്. മാനേജ്മെന്റുകളുടെ അധ്യാപക നിയമനങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശങ്ങളിൽ കെഎസ്ഇബി കഴിഞ്ഞദിവസം തൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി ആർച്ച് ബിഷപ്പ് തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തിയത്.
ഭിന്നശേഷി നിയമനങ്ങൾക്ക് പിന്നാലെ മാനേജ്മെൻറ്കളുടെ മറ്റ് അധ്യാപക നിയമങ്ങളും ജില്ലാ സമിതിയുടെ കീഴിൽ കൊണ്ടുവരണമെന്ന നിർദേശമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ അഡ്വക്കേറ്റ് ജനറൽ നൽകിയത്.ഇതിനെ അതിശക്തമായ ഭാഷയിലാണ് കെസിബിസി വിമർശിച്ചത്. സഭയുടെ അതൃപ്തി രൂക്ഷമായതോടെയാണ് അനുനയ നീക്കവുമായി മന്ത്രി തന്നെ നേരിട്ട് എത്തിയത്. ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് എത്തിയ മന്ത്രി അരമണിക്കൂർ നേരം ആർച്ച് ബിഷപ്പ് തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി. ചർച്ചയിൽ സഭയുടെ ആശങ്കകൾ മന്ത്രിയെ ബിഷപ്പ് നേരിട്ട് അറിയിച്ചു.
സഭാ നേതൃത്വം പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിയും മറുപടി നൽകി. നേരത്തെ ഭിന്നശേഷി സമ്പന്നവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ചങ്ങനാശ്ശേരി സഭ ആസ്ഥാനത്തെത്തി ആർച്ച് ബിഷപ്പുമായി ചർച്ച നടത്തിയിരുന്നു . അധ്യാപക നിയമനങ്ങൾ വൈകുന്ന പശ്ചാത്തലത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശത്താൽ മാറ്റം വരുത്തുമോ എന്നാണ് ഇനി അറിയേണ്ടത്.