മാസ്‌കിൽ വീഴ്ച വരുത്തിയാൽ പിഴ കൂടും; കടകളിൽ ഗ്ലൗസ് നിർബന്ധം; കർശന നടപടികളുമായി സർക്കാർ
കടകളിൽ ശാരീരിക അകലം പാലിക്കണം, നിശ്ചിത എണ്ണം ആളുകൾ മാത്രമേ ഒരു സമയം പ്രവേശിക്കാവൂ, മാസ്‌ക് ധരിക്കണം, സാനിറ്റൈസർ ഉപയോഗിക്കണം തുടങ്ങി കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കണമെന്ന് നേരത്തെ നിരവധി തവണ വ്യക്തമാക്കിയെങ്കിലും നമ്മുടെ ജാഗ്രതയിൽ കുറവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനം ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. അതുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തവർക്കെതിരെ കൂടുതൽ പിഴ ചുമത്താനും മാനദണ്ഡം പാലിക്കാത്ത കടകൾ അടയ്ക്കാനും തീരുമാനിച്ചത്.