നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

General

നേപ്പാളില്‍ വ്യാപകനാശം വിതച്ച് മിന്നല്‍ പ്രളയം. മരണം 16 ആയി. കാണാതായവരുടെ പ്രാഥമിക പട്ടിക നേപ്പാൾ ടൂറിസം ബോർഡ് പുറത്തുവിട്ടു. ആകെ കാണാതായവരിൽ 291 വിദേശ പൗരന്മാരും, 93 നേപ്പാൾ സ്വദേശികളും ഉണ്ട്. വിദേശികളിൽ 105 ഇന്ത്യക്കാർ ഉണ്ട്. രാജ്യത്തെ 10 പ്രമുഖ ടൂറിസം ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പ്രാഥമിക പട്ടിക മാത്രമാണ് തയ്യാറാക്കിയത്. ഉത്തർപ്രദേശിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

രണ്ട് ജില്ലകളിലാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത്, പൂർണ്ണമായും ജാഗ്രത പാലിക്കാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശം. അതേസമയം നേപ്പാളിലുണ്ടായ പ്രളയക്കെടുതിയിലും ജീവഹാനിയിലും അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. സാധ്യമായ എല്ലാ സഹായങ്ങളും നൽകും. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇരുരാജ്യങ്ങളുടെയും സംഘങ്ങൾ സംയുക്തമായി പ്രവർത്തിക്കുന്നു.

ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നേപ്പാളിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും എത്തിക്കാൻ ഇന്ത്യ പൂർണ്ണ സന്നദ്ധം എന്നും അദ്ദേഹം അറിയിച്ചു. അതേസമയം പ്രളയത്തിൽ വീടുകളും വാഹനങ്ങളും പാലങ്ങളും തകര്‍ന്നു. ഗ്രാമങ്ങള്‍ ഒഴുകിപ്പോയി. ഏട്ടു പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അതേസമയം, 105 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 384 വിനോദ സഞ്ചാരികളെ കാണാതായതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് സ്ഥിരീകരിച്ചു.

33 സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. പത്തോളം ടൂറിസ്റ്റ്, ട്രാവല്‍ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡ് കണക്ക് പുറത്തുവിട്ടത്. 291 പേരാണ് വിദേശത്തുനിന്ന് നേപ്പാളില്‍ എത്തിയിട്ടുള്ളത്. അതില്‍ 105 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, യുഎസ്, മലേഷ്യ, യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. പ്രവാസി ഇന്ത്യക്കാരായ 37 പേരും കാണാതായവരുടെ പട്ടികയിലുണ്ട്.

നേപ്പാളില്‍നിന്ന് 93 സഞ്ചാരികളെയാണ് കാണാതായിരിക്കുന്നത്. പത്ത് ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ചാണ് പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അതില്‍ മാറ്റങ്ങളുണ്ടാകാമെന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ് വ്യക്തമാക്കി. അടിയന്തര സഹായത്തിന് 1234, 1144 എന്നീ ടോള്‍ ഫ്രീ നമ്പരുകളിലോ ടൂറിസ്റ്റ് പൊലീസിന്റെ 9851289445 നമ്പരിലോ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *