സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ

General

തലപ്പുഴ: തവിഞ്ഞാൽ, യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ. മലപ്പുറം, കീഴാറ്റൂർ, പട്ടിക്കാട്, കാരാടാൻ വീട്ടിൽ, മൊയ്തീൻ കുട്ടി(49)യെയാണ് ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC)ചേർന്ന് പെരിന്തൽമണ്ണയിൽ വച്ച് പിടികൂടിയത്.

ജൂലൈ 30 ന് അർധരാത്രിയാണ് മോഷണം നടന്നത്. സൂപ്പർ മാർക്കറ്റിൻറെ പിറക് വശത്തെ വാതിൽ തകർത്ത് അകത്ത് കയറി മേശയിൽ സൂക്ഷിച്ച 18000 രൂപയും, 2000 രൂപയോളം വില വരുന്ന സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു.

സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീതു, തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിൽജിത്, അനസ്, വിജയൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *