ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അകൗണ്ടിൽ പണപ്പിരിവിന് ശ്രമം;പൊലീസില്‍ പരാതിപ്പെട്ടതായി ശ്രീകുമാരന്‍ തമ്പി.

Kerala

സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളുടെ ഉള്‍പ്പെടെ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വ്യാപകമായി പണം തട്ടുന്ന സംഘത്തിനെതിരെ നേരത്തെ തന്നെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സംവിധായകനും നിര്‍മ്മാതാവും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് പണപ്പിരിവിന് ശ്രമം. സംഗീത സംവിധായകന്‍ എ.ടി.ഉമ്മറിന്റെ മകനോട് ഇന്‍ബോക്‌സില്‍ തന്റെ ബാല്യകാല സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ പതിനായിരമോ, പതിനയ്യായിരമോ സംഭാവന നല്‍കണമെന്ന സന്ദേശം അയച്ചതിന് പിന്നാലെയാണ് തട്ടിപ്പ് പുറത്തുവന്നത്. സന്ദേശം കിട്ടിയതിന് പിന്നാലെ അമര്‍ ഇലാഹി ശ്രീകുമാരന്‍ തമ്പിയെ ബന്ധപ്പെട്ടു. വ്യാജപ്രൊഫൈലാണെന്ന് മനസിലാക്കി. സൈബര്‍ പൊലീസില്‍ പരാതിപ്പെട്ടതായും ശ്രീകുമാരന്‍ തമ്പി.

Leave a Reply

Your email address will not be published. Required fields are marked *