സെക്ടര്‍ സ്‌പെസിഫിക് പരിശീലനം സമാപിച്ചു

General

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന സെക്ടര്‍ സ്‌പെസിഫിക് പരിശീലനം സമാപിച്ചു. ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് വിത്ത് ഇംപോര്‍ട്ട് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് എന്ന വിഷയത്തില്‍ സുല്‍ത്താന്‍ ബത്തേരി സപ്ത ഹോട്ടലില്‍ നടന്ന പരിശീലനത്തിന്റെ സമാപന സമ്മേളനം സുല്‍ത്താന്‍ ബത്തേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എം.ജി ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. സംരംഭങ്ങളുടെ മത്സരക്ഷമത, സാങ്കേതിവിദ്യയുടെ പ്രയോജനം, ഉത്പാദനക്ഷമത, ബിസിനസ് വളര്‍ച്ച മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി 2027 മാര്‍ച്ചോടെ സംസ്ഥാനത്തെ ആറായിരത്തോളം എം.എസ്.എം.ഇ സംരംഭകര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കും. ഉദ്യം രജിസ്‌ട്രേഷനുള്ള ജില്ലയിലെ 60 സംരംഭകരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലനത്തില്‍ പങ്കെടുത്ത സംരംഭകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എ ജിഷ അധ്യക്ഷയായ പരിപാടിയില്‍ കെ.ഐ.ഇ.ഡി മാനേജര്‍ ശ്രീശരത്, അസിസ്റ്റന്റ് ഡയറക്ടര്‍ അശ്വിന്‍ പി കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *