51 രൂപയ്ക്ക് പ്രതിദിനം രണ്ടു ജിബി ഡേറ്റ, 28 ദിവസം കാലാവധി; ബജറ്റ് സൗഹൃദ പ്ലാനുമായി ബിഎസ്എന്‍എല്‍

General

മുംബൈ: ബജറ്റ് സൗഹൃദ 51 രൂപ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ദിവസേന ഡാറ്റ, പരിധിയില്ലാത്ത കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാന്‍. പുതിയ ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യുന്നതിലൂടെ സൗജന്യ സിം കാര്‍ഡും ലഭിക്കും.

പരിമിത സമയ ഓഫറായതിനാല്‍ റീചാര്‍ജ് പ്ലാന്‍ വേഗം തന്നെ പ്രയോജനപ്പെടുത്താനാണ് ബിഎസ്എന്‍എല്‍ പറയുന്നത്. ബിഎസ്എന്‍എല്ലിലേക്ക് മാറാന്‍ പദ്ധതിയിടുകയാണെങ്കിലോ രണ്ടാമത്തെ മൊബൈല്‍ കണക്ഷന്‍ ആവശ്യമുണ്ടെങ്കിലോ ഈ പ്ലാന്‍ ഒരു നല്ല ഓപ്ഷനായിരിക്കും.

51 രൂപ പ്ലാന്‍:

51 രൂപ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ ബിഎസ്എന്‍എല്‍ സിം ലഭിക്കും. ഇത് ഒരു പരിമിത സമയ ഓഫറാണ്. ജൂണ്‍ 30 ന് അവസാനിക്കും.

കോളിങ്, ഡാറ്റ ആനുകൂല്യങ്ങള്‍ എന്നിവയോടെയാണ് പ്ലാന്‍ വരുന്നത്. 51 രൂപ റീചാര്‍ജ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഹ്രസ്വകാല ഉപയോഗത്തിനോ സെക്കന്‍ഡറി കണക്ഷനായോ ഉപയോഗിക്കാവുന്നതാണ്. ഇതിനുപുറമെ, പാക്കേജിന്റെ ഭാഗമായി സബ്സ്‌ക്രൈബര്‍മാര്‍ക്ക് പ്രതിദിനം 100 എസ്എംഎസും ലഭിക്കും.

ഈ പ്രീപെയ്ഡ് പ്ലാന്‍ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യത്തോടൊപ്പം പ്രതിദിനം രണ്ടു ജിബി ഡാറ്റ ആനുകൂല്യവും ലഭിക്കും. ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ അല്ലെങ്കില്‍ അംഗീകൃത റീട്ടെയിലര്‍മാര്‍ എന്നിവ സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് ഓഫര്‍ പ്രയോജനപ്പെടുത്താം. ഓഫര്‍ കാലയളവില്‍ സൗജന്യ സിം കാര്‍ഡും റീചാര്‍ജ് പ്ലാനും ഇവിടെ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *