വായന കളരി സമാപിച്ചു

General

പൂരിഞ്ഞി: യുണൈറ്റഡ് കൾച്ചറൽ സെൻറർ & ലൈബ്രറി സംഘടിപ്പിച്ച വായനകളരിയുടെ സമാപന സമ്മേളനം വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഷാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശാനുസരണം ബാലവേദി വിദ്യാർഥികൾക്കായി ഏപ്രിൽ 24 മുതൽ മെയ് 30 വരെ വായന, സാഹിത്യ ചർച്ച,റീഡിംഗ് തിയ്യേറ്റർ, കലാപരിപാടികൾ, രചനാ മത്സരങ്ങൾ, പഠനയാത്ര എന്നിവ ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വായനാശീലം വളർത്തുന്നതിനും വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടികൾ സഹായകമായി. സമാപന സമ്മേളനത്തിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, ലൈബ്രറി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *