എന്‍എബിഎല്‍-എംഎല്‍ഒഎ സെമിനാര്‍ നടത്തി

General

കല്‍പ്പറ്റ: മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷനും, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ, നാഷണല്‍ ആക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസും (എന്‍എബിഎല്‍) സംയുക്തമായി ‘ഗുണ്‍വത യാത്ര ‘എന്ന പേരില്‍, വയനാട്ടിലെ ലബോറട്ടറി ഉടമകള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ഓഷിന്‍ ഹോട്ടലില്‍ വെച്ച് നടന്ന സെമിനാര്‍ എംഎല്‍ഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രതാപ് വാസു.സി ഉദ്ഘാടനം ചെയ്തു. എന്‍എബിഎല്‍ അസ്സസ്സര്‍ ഡോക്ടര്‍.ആന്‍ സൂസന്‍ റോബര്‍ട്ട്, എന്‍എബിഎല്‍ കോര്‍ഡിനേറ്റര്‍മാരായ ഹരിണി, നേത്ര എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ പ്രസിഡന്റ് വിജയന്‍ പി.എസ്, അനീഷ് ആന്റണി, ഷീന മാത്യു, ശ്യാം. കെ എസ്, സജീബ് ഒ.ടി, റെനീഷ് ദ്വാരക, ലിയോ ടോം ജോസ്, ലൂസി സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *