ബത്തേരി : ബത്തേരി മൈസൂർ റോഡിൽ ഗീതാഞ്ജലി പെട്രോൾ പമ്പിന് സമീപം വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:50 മണിയോടുകൂടിയാണ് മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ഗുരുകുലം റോഡിലോട് പോകാൻ വേണ്ടി തിരിഞ്ഞ ഓമ്നിവാനിൻ്റെ പിറകിൽ പിക്കപ്പ് ജീപ്പ് ഇടിച്ച് കറങ്ങി തിരിഞ്ഞ വാനിനെ മൈസൂരിൽ നിന്ന് വരുന്ന ഇന്നോവ ക്രിസ്റ്റ കാറും ഇടിച്ചു.രണ്ട് വാഹനങ്ങൾ ഇടിച്ച ആഘാതത്തിൽ ഒമ്നിവാൻ പൂർണമായി തകർന്നു.ബത്തേരി ഫയർഫോഴ്സ് എത്തി ഒമ്നിയിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തത് ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പരിക്കേറ്റവർ ബത്തേരി നമ്പ്യാർ കുന്ന് സ്വദേശികൾ ആണെന്ന് പ്രാഥമിക വിവരം.കൂ