കേന്ദ്ര സർക്കാർ ധാർഷ്ട്യം വെടിയണംഃ എൽ.ജെ.ഡി

General Kannur Kerala

തിരുവനന്തപുരംഃനരേന്ദ്ര മോദിയുടെ ധാർഷ്ട്യം അവസാനിപ്പിക്കാൻ പ്രതിപക്ഷ എം പി മാർ രാജിവച്ച് പ്രതിഷേധിക്കണം ലോക് താന്ത്രിക് ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി വി രാജേഷ് പ്രേം ആവശ്യപ്പെട്ടു
ആറ് മാസമായി ഭാരതവും ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കോവീഡ് – 19 നെ നേരിട്ട് കൊണ്ടിരിക്കുന്ന ഈ പ്രതികൂല സാഹചര്യത്തിൽ പോലും രാജ്യത്തിലെ തൊഴിലാളികളെയും കർഷകരേയും മറ്റ് ജനവിഭാഗങ്ങളെയും സംരക്ഷിക്കാനും സാഹായിക്കാനും ബാധ്യതപ്പെട്ട കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു വിധത്തിലും ജനങ്ങളെ സഹായിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലും .തൊഴിൽ നിയമം. കാർഷീക ബില്ലുകൾ, വിദ്യാഭ്യാസ മേഖലയേ കാവി വൽക്കരിക്കുതുൾപ്പെടെ പാർലിമെൻ്റിലെ ഭൂരിപക്ഷത്തിൻ്റെ അഹങ്കാരത്തിൽ നടപ്പിലാക്കുന്നത് ഭയനിയമായി നോക്കി നിൽക്കാതേ പ്രതിപക്ഷത്തേ മുഴുവൻ എം പിമാരും രാജിവെച്ച് ശക്തമായ പ്രക്ഷോഭത്തിൽ കൂടി മോദി സർക്കാരിനെ രാജിവെപ്പിക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും മുന്നോട്ട് വരണമെന്നും അല്ലാത്തപക്ഷം ഈ രാജ്യം സംഘപരിവാറിൻ്റെ കാൽക്കീഴിൽ ആകുന്നത് ഭയനിയമായി നോക്കി നിൽക്കേണ്ടി വരുമെന്നും ലോക് താന്ത്രിക്ക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി വി രാജേഷ് പ്രേം പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *