‘ജി സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ല; പ്രശ്നങ്ങൾ പറയേണ്ടിയിരുന്നത് പാർട്ടിയോട്’; വി എ അരുൺകുമാർ

General

ജി സുധാകരൻ പ്രശ്നങ്ങൾ പാർട്ടിയോട് ആയിരുന്നു പറയേണ്ടിയിരുന്നതെന്ന് വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ. വിഷയത്തിൽ പാർട്ടി നിലപാടിന് ഒപ്പമെന്നും പ്രതികരണം. ജി സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ല. ഉണ്ടാകാൻ പാടില്ലാത്തതാണ് നടന്നതെന്നും വി എ അരുൺകുമാർ.

പാർട്ടി ശരിയായ തീരുമാനങ്ങൾ എടുത്തു. ആദ്യ പരിഗണന പാർട്ടി മാത്രം. അതനുസരിച്ചാണ് എല്ലാവരും മുന്നോട്ട് പോകുന്നതെന്ന് വി എ അരുൺ കുമാർ പറഞ്ഞു. പുന്നപ്ര – വയലാർ സമരം നടന്ന മണ്ണാണിത്. പ്രസ്ഥാനവുമായി ഏറെ ബന്ധമുള്ള ആളുകളാണ് ഇവിടുള്ളത്. എല്ലാം പാർട്ടി കുടുംബങ്ങളാണെന്നും അദേഹം പറഞ്ഞു. പാർട്ടിയിലേക്ക് തിരികെ വരുന്നതിനെ കുറിച്ച് ആലോചിക്കേണ്ടത് ജി സുധാകരനാണെന്നും വി എ അരുൺ കുമാർ കൂട്ടിച്ചേർത്തു.

അതേസമയം ആലപ്പുഴ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജി സുധാകരനെതിരെ പ്രചാരണം ശക്തമാക്കാനാണ് സിപിഐഎം തീരുമാനം. ജി സുധാകരന് പിന്തുണ നൽകുന്നതിൽ, തീരുമാനത്തിന് ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *